വൈത്തിരി: ഒരിടവേളക്ക് ശേഷം എൻ-ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ വീണ്ടും ദേശീയപാതയോരത്തു പാർക്ക് ചെയ്യാൻ തുടങ്ങി. എൻ-ഊരിന്റെ സൗജന്യ പാർക്കിങ് സ്ഥലം ടിക്കറ്റ് കൗണ്ടറിനടുത്തു നിന്നു മാറ്റി.
ഇപ്പോൾ ലക്കിടി അറമല പാലത്തിനു സമീപമാണ്. ഒരുകിലോമീറ്ററോളം ദൂരെയാണ് സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നിടത്തേക്കുള്ള ദൂരം.
ടിക്കറ്റ് കൗണ്ടറിന്റെ പിൻ ഭാഗത്തായി സ്വകാര്യ വ്യക്തി നിർമിച്ച പാർക്കിങ്ങിൽ അമിത ചാർജാണ് ഈടാക്കുന്നത്.
ഇതുമൂലമാണ് ബസ്സുകളടക്കമുള്ള വാഹനങ്ങൾ പൂക്കോട് യൂനിവേഴ്സിറ്റി ഗേറ്റ് മുതൽ തളിപ്പുഴ വരെ ദേശീയപാതയുടെ ഇരുവശത്തും പാർക്ക് ചെയ്യുന്നത്.
ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നതുമൂലം പലപ്പോഴും ദേശീയ പാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. നേരത്തേ റോഡരികിലെ പാർക്കിങ് വലിയ പ്രശ്നമായതിനെ തുടർന്ന് ടിക്കറ്റ് കൗണ്ടറിനോട് ചേർന്നുള്ള സ്ഥലം പാർക്കിങ് എരിയയാക്കിയിരുന്നു.
ഇപ്പോൾ ഗോത്രഗ്രാമത്തിലേക്ക് പോകുന്നവരെ ഇവിടെ വെച്ചാണ് വാഹനത്തിൽ കയറ്റുന്നത്.
റോഡിനിരുവശവും 'നോ പർക്കിങ്' ബോർഡുകൾ സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ പൊലീസ് സേവനം ഇല്ല. 'നോ പാർക്കിങ്' ബോർഡുകൾ സ്ഥാപിച്ചിടത്താണ് വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.