വൈത്തിരി: ലക്കിടി അറമല ലക്ഷംവീട് കോളനിയിലെ പട്ടികജാതിക്കാരിയും വിധവയുമായ വയോധികയെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മാറ്റി നൽകി കബളിപ്പിച്ചതായി പരാതി. അറമല ലക്ഷംവീട് കോളനിയിലെ ചെല്ലമ്മയാണ് പരാതിയുമായി രംഗത്തുവന്നത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ലക്ഷംവീട് കോളനിയിലെ കുടുംബങ്ങളെ പലയിടത്തായി പുനരധിവസിപ്പിച്ചിരുന്നു.
ചെല്ലമ്മക്കുവേണ്ടി വൈത്തിരിക്കടുത്ത് ജൂബിലി എസ്റ്റേറ്റ് ഭാഗത്ത് ഒരാളിൽനിന്ന് വാങ്ങിയ അഞ്ചര സെൻറ് ഭൂമി വൈത്തിരി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, ഇവരെ കാണിച്ച ഭൂമിയല്ല നൽകിയതെന്നാണ് പരാതി. ആധാരത്തിെൻറ ആദ്യ പേജിൽ ഫോട്ടോ പതിച്ചിട്ടുണ്ടെങ്കിലും വിരലടയാളം ഇല്ല. ഇവർക്ക് ലഭിച്ചത് മറ്റാരുടെയോ വിരലടയാളം പതിപ്പിച്ച ആധാരമാണ്. ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിക്ക് പട്ടയ നമ്പറോ പട്ടയം നൽകിയ ഓഫിസിെൻറ പേരോ നൽകിയിട്ടില്ല. ലക്കിടി സ്വദേശിക്കെതിരെ മുഖ്യമന്ത്രി, വിജിലൻസ് ഐ.ജി, ജില്ല കലക്ടർ, ജില്ല പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകി.
സ്ഥലം വാങ്ങാൻ വൈത്തിരി സബ് രജിസ്ട്രാർ ഓഫിസിലോ ആധാരം എഴുത്ത് ഓഫിസിലോ പോയിട്ടില്ല. ഭൂമിയുടെ അടിയാധാരം, പട്ടയത്തിെൻറ പകർപ്പ്, കുടിക്കട സർട്ടിഫിക്കറ്റ്, തണ്ടപ്പേർ, ബി.ടി.ആർ എന്നിവ ലഭിച്ചിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥരുടെയും ഭൂമാഫിയയുടെയും കൂട്ടുകെട്ടിെൻറ ഫലമായാണ് വഞ്ചിക്കെപ്പട്ടതെന്ന് ചെല്ലമ്മ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.