വൈത്തിരി: മണ്ണിടിച്ചിലുണ്ടായി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച സ്ഥലത്ത് ഉയരുന്നത് ഗ്ലാസ് ബ്രിഡ്ജും അഡ്വഞ്ചർ പാർക്കും. 2018ലെ പ്രളയത്തിൽ ജില്ലയിൽ ആദ്യമായി മണ്ണിടിച്ചിലുണ്ടായത് ലക്കിടിയിലെ ലക്ഷം വീട് കോളനിയിലായിരുന്നു. 32 വീടുകളുണ്ടായിരുന്ന കോളനിയിലെ പല വീടുകൾക്ക് മുകളിലും മണ്ണിടിഞ്ഞുവീണു. മണ്ണിനടിയിലായ രണ്ടുപേരെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
തുടർന്ന് ഇവിടെയുണ്ടായിരുന്ന മുഴുവൻ കുടുംബങ്ങളെയും ലക്കിടി എൽ.പി സ്കൂളിൽ മാസങ്ങളോളം താമസിപ്പിക്കുകയും പിന്നീട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി വീടുകൾ നിർമിച്ച് പുനരധിവസിപ്പിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ കോളനി നിന്നിരുന്ന പ്രദേശവും പരിസരവും റെഡ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ പ്രദേശത്തു പാർക്കിന് അനുമതി നൽകിയിരിക്കുകയാണ്. ഗ്ലാസ് ബ്രിഡ്ജും അഡ്വഞ്ചർ പാർക്കുമാണ് ഇവിടെ വരുന്നത്. ലക്ഷം വീട് കോളനിക്ക് മുകളിൽ വിള്ളലുണ്ടായതിനെ തുടർന്നാണ് ജനവാസയോഗ്യമല്ലാതായതെന്നും അത് കാരണമാണ് കോളനി നിവാസികളെ മാറ്റിപ്പാർപ്പിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം. ദേശീയപാതക്കരികിൽ കോളനിയോട് ചേർന്ന സ്ഥലത്ത് ഇതിനകം വലിയ യന്ത്രസാമഗ്രികളുടെയും കെട്ടിടങ്ങളുടെയും നിർമാണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.