വൈത്തിരി: പൂഞ്ചോലയിലെ സ്വകാര്യ റിസോർട്ടിൽ ഇതര സംസ്ഥാനക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടു സ്ത്രീകളടക്കം ആറുപേരെ വൈത്തിരി പൊലിസ് അറസ്റ്റ് ചെയ്തു.
പേരാമ്പ്ര കാപ്പുമ്മൽ വീട്ടിൽ മുജീബ് റഹ്മാൻ (32), വടകര വില്യാപ്പള്ളി ഉറൂളി ഹൗസിൽ ഷാജഹാൻ (42), തമിഴ്നാട് തിരുപ്പൂർ ചാമുണ്ഡിപുരം സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി ഭദ്ര (മഞ്ജു -38), തളിപ്പുഴ മാമ്പറ്റ പറമ്പിൽ ഹൗസിൽ അനസ് (27), താഴെ അരപ്പറ്റ പൂങ്ങാടൻ ഹൗസിൽ ഷാനവാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ കോടതി റിമാൻഡ് ചെയ്തു. രണ്ട് പ്രതികൾ കൂടി പിടിയിലാവാനുണ്ട്. കോയമ്പത്തൂർ സ്വദേശിനിയാണ് തന്നെ പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതിപ്പെട്ടത്. ഇവർ വൈത്തിരി താലൂക്ക് ആശുപത്രിയിൽചികിത്സ തേടി. കൽപറ്റ ഡിവൈ.എസ്‍.പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.