വൈത്തിരി: ആരോഗ്യ വകുപ്പും വൈത്തിരി ഗ്രാമപഞ്ചായത്തും സംയുക്തമായി വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. ചുണ്ടേൽ-കൽപറ്റ റോഡരികിൽ അനധികൃതമായും വൃത്തിഹീനമായും പ്രവർത്തിച്ചുവന്ന ട്വന്റി-ട്വന്റി ഹോട്ടൽ അധികൃതർ അടപ്പിച്ചു.
ഹോട്ടലുടമയിൽനിന്ന് പിഴ ഈടാക്കി. സുഗന്ധഗിരി ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. പങ്കജം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ഷാജി, പഞ്ചായത്ത് ഉദ്യോഗസ്ഥരായ എം.കെ. സുരേഷ്, മധു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നതും അനധികൃതമായി പ്രവർത്തിക്കുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.