വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല ഫാമിലെ കുതിരക്ക് ദാരുണാന്ത്യം. അഞ്ചു വയസ്സുള്ള പോണി വിഭാഗത്തിൽപെട്ട കുതിരയാണ് മൂന്നുദിവസം അവശാവസ്ഥയിൽ കിടന്നശേഷം ചത്തത്.
പേ ബാധിച്ച ലക്ഷണങ്ങളോടെയാണ് ഫാമിലെ ലയത്തിനടുത്ത ഗ്രൗണ്ടിൽ ചത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനുശേഷമേ മരണകാരണം പറയാനാകൂ എന്ന് സർവകലാശാല വൃത്തങ്ങൾ അറിയിച്ചു. കുതിരയെ ഏതാനും ദിവസങ്ങൾക്കു മുമ്പ് നായ് കടിച്ചിരുന്നുവത്രെ.
ഫാമിെൻറ പരിസരത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. മൃഗങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ഭീഷണിയായ നായ്ക്കളുടെ ശല്യം തടയാൻ നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. പേയിളകിയ കുതിരക്ക് ചികിത്സ ഫലിക്കാതെ പോയതാണ് മരണത്തിലേക്ക് നയിച്ചത്.
ഇക്കഴിഞ്ഞ മാസം കാലിൽ വ്രണവുമായി ഗുരുതരാവസ്ഥയിലായിരുന്ന 20 വയസ്സുള്ള കുതിരയെ ചികിത്സിച്ചുഭേദമാക്കാൻ കഴിയാത്തതിനാൽ കോടതി അനുമതിയോടെ ദയാവധം നടത്തിയിരുന്നു. പഠനാവശ്യത്തിനാണ് കുതിരകളെ സർവകലാശാലയിലെത്തിക്കുന്നത്. ഒരു നാടൻ കുതിരയും മൂന്ന് പോണി കുതിരകളുമാണ് ഇനി ഫാമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.