വൈത്തിരി: വയനാട് ചുരത്തിൽ രണ്ടിടത്തായി ചരക്കുലോറികൾ കേടായതുമൂലം വാഹന ഗതാഗതം മണിക്കൂറുകൾ തടസ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ച നാലര മണിക്കാണ് ഏഴാം വളവിൽ മൾട്ടി ആക്സിൽ ലോറി കേടായത്. ആറു മണിയോടെ എട്ടാം വളവിലും ലോറി കേടായി.
വാരാന്ത്യ അവധിക്കു ജില്ലയിലെത്തിയവരും അവധി കഴിഞ്ഞു ജില്ലയിലേക്ക് വരുന്നവരും ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങി. ദീർഘദൂര ബസുകളുംകൂടി കുടുങ്ങിയതോടെ വാഹനങ്ങളുടെ നിര ഒമ്പതാം വളവു മുതൽ താഴെ രണ്ടാം വളവു വരെ എത്തി. രാവിലെ പത്തരയോടെയാണ് ലോറികൾ മാറ്റി ഗതാഗതം പൂർവസ്ഥിതിയിലായത്. ഹൈവേ പൊലീസും സന്നദ്ധ പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.