വയനാട്​ ചുരത്തിൽ ​ലോറി അപകടം; ഗതാഗതം മുടങ്ങി

വൈത്തിരി: വയനാട്​ ചുരത്തിൽ ഏഴാം വളവിന്​ സമീപം ചരക്ക്​ ലോറി നിയന്ത്രണം വിട്ട്​ അപകടം. ഏറെ നേരം ഗതാഗതം മുടങ്ങി. ഞായറാഴ്ച ഉച്ചയോടെയാണ്​ സംഭവം.

നിറയെ മാർബിളും കയറ്റി വരികയായിരുന്ന ലോറിയാണ്​ അപകടത്തിൽപെട്ടത്​.  വാഹനത്തിന്‍റെ പകുതി റോഡിലും മുൻഭാഗം ഗർത്തത്തിലേക്ക്​ തൂങ്ങിക്കിടക്കുന്ന നിലയിലുമാണുള്ളത്​. ആർക്കും പരിക്കില്ല.

പൊലീസും ചുരം സംരക്ഷണസമിതിയും സ്​ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച്​ ലോറി നീക്കാനുള്ള ശ്രമം തുടരുകയാണ്​.

Tags:    
News Summary - Lorry accident in wayanad pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.