വൈത്തിരി: വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ നിന്നും നാലു ദിവസം മുൻപ് കാണാതായ നേപ്പാൾ സ്വദേശി തുൾ പ്രസാദിനെ ചൊവ്വാഴ്ച വൈകിട്ട് പൊലീസ് സംഘം കണ്ടെത്തി. കാട്ടിനുള്ളിലെ ഒരു റിസോർട്ടിന് സമീപം വെച്ച നടന്നു പോകുന്നതിനിടയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
നാലുദിവസം ഭക്ഷണം കഴിക്കാത്തതുമൂലം അവശനായ യുവാവാവിെൻറ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. തലയിലേറ്റ മുറിവിൽ നിന്നും രക്തം ഒഴുകുന്ന നിലയിലാണ് പൊലീസ് കണ്ടെത്തിയത്. സംസാരിക്കാൻ പോലും കഴിയാത്ത ഇയാളെ പൊലീസ് വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തലയിലെ മുറിവിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരിക്കുകയാണ്. ഈ മാസം 22 നാണു ഇയാളെ കാണാതാവുന്നത്. റിസോർട്ടിൽ ജോലിക്കെത്തിയ ഇയാൾ പുറത്തേക്കു പോകുകയായിരുന്നു. വനപ്രദേശത്തേക്കു നടന്നു പോകുന്ന സി.സി.ടി.വി ദൃശ്യം ലഭിച്ചതനുസരിച്ചു പോലീസും വനം വകുപ്പും കാട്ടിനുള്ളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ ഇയാളെ കണ്ടെത്തിയത്.
സി.െഎ. ഉത്തം ദാസിെൻറ നേതൃത്വത്തിൽ വൈത്തിരി പൊലീസും വനം വകുപ്പും ഡോഗ് സ്‌ക്വാഡും, സ്‌പെഷ്യൽ ഇൻസ്‌പെക്ഷൻ ഫോഴ്സും റിസോർട്ടിനോട് ചേർന്ന വനമേഖലയിൽ പരിശോധന നടത്തി. തുൾ പ്രസാദിനെ ജീവനോടെ കണ്ടെത്തിയുയതോടെ വലിയ ആശ്വാസത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.