വൈത്തിരി: േകാവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ക്വാറൻറീനിൽ കഴിയുന്നവർ വോട്ടുരേഖപ്പെടുത്തിയ ബാലറ്റുപേപ്പറുകൾ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ തുറക്കുകയും പ്രാദേശിക സി.പി.എം പ്രവർത്തകർക്ക് കാണിക്കുകയും ചെയ്തതായി പരാതി. പൊഴുതന മീൻചാൽ പ്രദേശത്തുനിന്നാണ് പരാതി ഉയർന്നത്.
സംഭവം ശ്രദ്ധയിൽപെട്ട യു.ഡി.എഫ് പ്രവർത്തകർ ഫോട്ടോയെടുത്തു ഡെപ്യൂട്ടി കലക്ടർക്കും എ.ഡി.എമ്മിനും കൈമാറി. വോട്ടു ചെയ്ത വിവരങ്ങൾ ഒരു കാരണവശാലും പ്രസിദ്ധപ്പെടുത്തരുതെന്നും സംഭവം നടന്നിട്ടുണ്ടെങ്കിൽ ഗൗരവതരമാണെന്നും അന്വേഷിച്ചു നടപടികളെടുക്കുമെന്നും എ.ഡി.എം അജീഷ് പറഞ്ഞു. സ്പെഷല്‍ ബാലറ്റ് വിതരണത്തിൽ പൊഴുതനയില്‍ ഗുരുതര ചട്ടലംഘനമാണ് നടന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
സി.പി.എം അനുകൂല സംഘടനയിലെ ആരോഗ്യപ്രവർത്തകരും പൊലീസും ചേര്‍ന്നാണ് ബാലറ്റ് എത്തിക്കുന്നത്. വോട്ടര്‍മാരോട് ബാലറ്റ് പേപ്പര്‍ വാങ്ങാന്‍ സി.പി.എം നേതാക്കള്‍ ശ്രമിക്കുന്നതായി പൊഴുതനയിലെ വിവിധ കേന്ദ്രങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് സ്വകാര്യതയോടെ കൈകാര്യം ചെയ്യുന്ന കോവിഡ് പട്ടിക സി.പി.എം നേതാക്കള്‍ക്ക് മുന്‍കൂട്ടി ലഭിച്ചതായും യു.ഡി.എഫ് ചെയര്മാന് കെ.വി. ഉസ്മാന്, കണ്‍വീനര്‍ സുനീഷ് തോമസ് എന്നിവര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.