അപകടത്തില്‍പെട്ട സ്​കൂട്ടർ

ചുരത്തിൽ സ്‌കൂട്ടർ കൊക്കയിലേക്ക് പതിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു


വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാംവളവിനു സമീപം യുവതി സഞ്ചരിച്ച സ്‌കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു. സ്​കൂട്ടർ ഒാടിച്ചിരുന്ന മാനന്തവാടി കോടതിയിൽ ജോലി ചെയ്യുന്ന ചെമ്പുകടവ് സ്വദേശി സ്മിത അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 30 അടിയോളം താഴ്​ചയിലേക്ക് സ്‌കൂട്ടറിനൊപ്പം തെറിച്ചുവീണ സ്​മിത ശബ്​ദമിട്ട് സഹായം തേടിയെങ്കിലും റോഡിലൂടെ പോയവര്‍ കേട്ടില്ല. പിന്നീട്​ഏറെ സാഹസപ്പെട്ട്​ വള്ളികളിലും മറ്റും പിടിച്ചുകയറി റോഡിലെത്തിയശേഷമാണ് വിവരം പുറത്തറിഞ്ഞത്. സ്മിതക്ക്​​ സാരമായ പരിക്കൊന്നുമില്ല.



Tags:    
News Summary - Scooter fall; The young woman miraculously escaped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.