ആറു കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്​റ്റിൽ

വൈത്തിരി: ചുണ്ടേൽ കുഞ്ചൻകോട് ദേശീയപാതയിൽ ആറു കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ അഞ്ചുപേരെ അറസ്​റ്റ് ചെയ്തു. നരിക്കുനി സ്വദേശി എം. സിദ്ദീഖ്, വൈലത്തൂർ സ്വദേശി കെ. യൂനുസ്, കുറ്റിപ്പാല സ്വദേശി എം. സമീർ, ഒയ്യൂർ സ്വദേശികളായ എം.പി. അരുൺകുമാർ, പി. ബിനീഷ് എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മലപ്പുറത്തുനിന്നു കൊണ്ടുവന്ന്​ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻവേണ്ടി എത്തിച്ചതാണ് കഞ്ചാവ്.

വൈത്തിരി എസ്.ഐ ജിതേഷിെൻറ നേതൃത്വത്തിൽ എ.എസ്.ഐ പ്രകാശൻ, സി.പി.ഒമാരായ വിപിൻ, കൃഷ്ണകുമാർ, ബൈജു എന്നിവരടങ്ങിയ സംഘമാണ് പിടിയിലായത്.

Tags:    
News Summary - six men held with six kilogram ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.