വൈത്തിരി: തിരുവനന്തപുരത്തുനിന്ന് ബത്തേരിക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസിന്റെ ടയർ കൊടുവള്ളിയിൽ വെച്ച് പഞ്ചറായതിനെ തുടർന്ന് സ്റ്റെപ്പിനി ഉണ്ടായിട്ടും ടയർ മാറ്റാതെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ ബസിൽനിന്ന് ഇറക്കി മറ്റു ബസുകളിൽ കയറ്റിവിട്ടതായി ആരോപണം. സ്വിഫ്റ്റ് കമ്പനിയുടെ ചട്ടമനുസരിച്ചു ടയർമാറ്റുന്നതടക്കമുള്ള ചെറിയ ജോലികൾ ബസ് ജീവനക്കാർ തന്നെ ചെയ്യണം.
ആവശ്യത്തിനുള്ള ഉപകരണ കിറ്റും ബസിലുണ്ട്. താമരശ്ശേരി ഗാരേജിൽനിന്ന് മെക്കാനിക്കുകളെത്തിയാണ് ബസിന്റെ ടയർ മാറ്റി യാത്ര പുനരാംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.