വൈത്തിരി: കനത്ത മഴയും പ്രളയവും കാരണം അടച്ചുപൂട്ടിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ചിലത് തുറന്നുവെങ്കിലും സഞ്ചാരികളില്ല. ഡി.ടി.പി.സിയുടെ കീഴിലുള്ളതടക്കം ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ജില്ല ഭരണകൂടത്തിന്റെ ഉത്തരവിനെ തുടർന്ന് ആഴ്ചകളോളം അടച്ചുപൂട്ടിയിരുന്നു. ആഗസ്റ്റ് 14ന് കലക്ടറുടെ ഉത്തരവിനെ തുടർന്ന് ആറു കേന്ദ്രങ്ങളാണ് തുറന്നത്.
പൂക്കോട് തടാകം, കർളാട് തടാകം, ഹെറിറ്റേജ് മ്യുസിയം, ടൗൺ സ്ക്വയർ, പഴശ്ശി ലാൻഡ്സ്കേപ് മ്യുസിയം, കാരാപ്പുഴ ഡാം എന്നിവ തുറന്നെങ്കിലും എല്ലായിടത്തും സന്ദർശകർ നാമമാത്രമാണ്. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തിലും കാരാപ്പുഴ ഡാമിലും പേരിന് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചാരികളെത്തിയത്. പ്രധാനപ്പെട്ട മറ്റു കേന്ദ്രങ്ങളും സ്വകാര്യ കേന്ദ്രങ്ങളും അനിശ്ചിതമായി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടാക്കിയ നടുക്കത്തിൽ നിന്ന് ജനങ്ങൾ ഇതുവരെയും മോചിതരായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.