വൈത്തിരി: വയനാട് ചുരം മാലിന്യ നിക്ഷേപത്തിൽനിന്ന് മുക്തമാക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് ബുധനാഴ്ച മുതൽ യുസർ ഫീ ഈടാക്കാൻ തീരുമാനം. 'അഴകോടെ ചുരം' എന്ന കാമ്പയിന്റെ ഭാഗമായാണ് പുതുപ്പാടി പഞ്ചായത്ത് ഫീ ഈടാക്കുന്നത്.
നിർത്തിയിടുന്ന ഓരോ വാഹനത്തിനും 20 രൂപ വീതം ഈടാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, ഈ തീരുമാനത്തിനെതിരെ നിരവധി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
ചുരത്തിലെ വാഹന പാർക്കിങ് നിയന്ത്രിക്കാനോ ഗതാഗതകുരുക്ക് കുറക്കാനോ മറ്റു നടപടികൾ സ്വീകരിക്കാതെ യൂസർ ഫീ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ ഇതിനോടകം പ്രതിഷേധം ഉയർന്നിട്ടുണ്ട്. ചുരത്തില്‍ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് ബുധനാഴ്ച മുതൽ യൂസര്‍ഫീ വാങ്ങാനാണ് നീക്കം.
ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിത കര്‍മസേനാംഗങ്ങളെ ഗാര്‍ഡുമാരായി നിയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.