വൈത്തിരി: ദേശീയപാത 766 നവീകരണത്തിെൻറ ഭാഗമായി വയനാട് ചുരത്തിൽ പ്രവൃത്തി പുരോഗമിക്കുന്നു. വെള്ളിയാഴ്ച ടാറിങ് തുടങ്ങി. ഏഴാംവളവു മുതൽ തകരപ്പാടി വരെയുള്ള ഭാഗത്താണ് ടാറിങ് നടന്നത്. വൺവേ ആയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ചുരം വ്യൂ പോയൻറിലെ തകർന്ന ഭാഗവും ടാറിങ് നടത്തി.
ഒരു മാസം നീണ്ടുനിൽക്കുന്ന നവീകരണം മൂലം ചുരത്തിലൂടെ ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിച്ചിരിക്കുകയാണ്. ഇരുചക്ര, നാലുചക്ര വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. രാത്രി പത്തു മുതൽ രാവിലെ അഞ്ചുവരെ വലിയ വാഹനങ്ങൾക്ക് യാത്രാനുമതിയുണ്ട്.
ഒരു വശത്തു ടാറിങ് നടക്കുന്നതിനിടെ തന്നെ മറ്റു ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയുടെയും ഓവുചാലുകളുടെയും പണികൾ പുരോഗമിക്കുന്നുണ്ട്. എട്ടാം വളവിനും ഒമ്പതിനും ഇടയിലുള്ള വീതി കുറഞ്ഞ ഭാഗങ്ങളിലും റോഡിനു വീതികൂട്ടി സുരക്ഷ ഭിത്തികൾ നിർമിക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി മിനി ബസുകളിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. അടിവാരത്തുവെച്ച് മിനി ബസുകളിൽ യാത്രക്കാരെ ലക്കിടിയിലെത്തിക്കുകയും ബത്തേരിയിൽനിന്നും മാനന്തവാടിയിൽ നിന്നുമെത്തുന്ന വലിയ ബസുകളിൽ ലക്കിടിയിൽ നിന്നും കയറ്റിക്കൊണ്ടു പോകുന്ന ഷട്ടിൽ സർവിസാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.