വൈത്തിരി: ഒരു കൊമ്പനടക്കം ഏഴ് കാട്ടാനകളാണ് അറമല, തളിപ്പുഴ, പഴയ വൈത്തിരി തുടങ്ങിയ പ്രദേശങ്ങളിൽ വിഹരിക്കുന്നത്. ജനവാസ കേന്ദ്രത്തിലൂടെ രാത്രി സഞ്ചാരം നടത്തുന്ന ആനകൾ ജനങ്ങളുടെ സ്വൈര ജീവിതത്തിനു ഭീഷണിയാവുന്നു. അറമലയിലാണ് ആനകൾ സ്ഥിരമായി തമ്പടിക്കുന്നത്. രാത്രിയായാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ. നിരവധി പേരുടെ കാർഷിക വിളകളാണ് ദിനംപ്രതി ആനകൾ നശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.