ഗൂഡല്ലൂർ: നാടുകാണിക്കു സമീപം ആമകുളത്ത് കാട്ടാനക്കൂട്ടം റേഷൻകട തകർത്ത് ഭക്ഷ്യവസ്തുക്കൾതിന്നു നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എത്തിയ കാട്ടാനകളാണ് നാശംവിതച്ചത്. അരി, പരിപ്പ് ഉൾപ്പെടെയുള്ളവ പുറത്തേക്ക് വലിച്ചിട്ട് നശിപ്പിക്കുകയായിരുന്നു.
ഹട്ടി ഭാഗത്ത് രണ്ടുവീടുകൾ ഭാഗികമായി നശിപ്പിച്ചു. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നാണ് ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ജനങ്ങളുടെ ആവശ്യം. കാട്ടാനകൾ വീടുകൾക്കുനേരെ ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.