തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന മുഴുവൻ വിൽപന-വാങ്ങലുകൾക്കും കേന്ദ്ര സർക്കാറിെൻറ ചരക്കുസേവന നികുതി (ജി.എസ്.ടി) ബാധകം. പഴയ വാഹനങ്ങളും ഫർണിചറുകളും ലേലംചെയ്യൽ നടപടി മുതൽ മരാമത്ത് പ്രവൃത്തി വരെയുള്ള മുഴുവൻ ഇടപാടുകൾക്കുമാണ് ജി.എസ്.ടി ഏർപ്പെടുത്തിയത്. തദ്ദേശസ്ഥാപനങ്ങളും സെക്രട്ടറിയുടെ പേരിൽ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കണമെന്നും ഒാൺൈലൻ രജിസ്ട്രേഷൻ നടപടി ഉടൻ മേലധികാരികളെ അറിയിക്കണമെന്നും നിർദേശിച്ച് സർക്കാർ ഉത്തരവിറക്കി.
ഇതുപ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ വിൽപനകൾ, വാങ്ങലുകൾ, നെറ്റ് പേയ്മെൻറ്സ് എന്നിവ നിശ്ചിത ഫോറത്തിൽ ജി.എസ്.ടി പോർട്ടലിൽ ഫയൽ ചെയ്യണം. ഇതിനായി ഒരുദ്യോഗസ്ഥെൻറയോ ചാർേട്ടഡ് അക്കൗണ്ടൻറിന് സമാനമായ വിദഗ്ധെൻറയോ സേവനം സ്വീകരിക്കാം. ടെൻഡർ ഫോറത്തിന് 12 ശതമാനം ജി.എസ്.ടി ഉൾപ്പെടുത്തിയ തുക േഫാറത്തിനൊപ്പം ഇൗടാക്കണം. പഴയ വാഹനം, ഫർണിചർ തുടങ്ങിയവ ലേലംചെയ്യുേമ്പാൾ ജി.എസ്.ടി തുക ലേലം കൊണ്ട വ്യക്തിയിൽനിന്ന് ഇൗടാക്കണം. മരാമത്ത് പ്രവൃത്തിക്കുള്ള സെക്യൂരിറ്റി നിക്ഷേപത്തിന് ജി.എസ്.ടിയില്ല. എന്നാൽ, പ്രവൃത്തിയിൽ വീഴ്ചവരുത്തിയാൽ നികുതി അടയ്ക്കണം.
ജൂലൈ ഒന്നിനുശേഷം പൂർത്തിയാക്കുന്ന പ്രവൃത്തിയുടെ ബില്ലുകൾ നൽകുേമ്പാൾ രണ്ടുശതമാനം ജി.എസ്.ടി കിഴിവ് വരുത്തണം. ഇൗതുക സെക്രട്ടറിമാർ അഞ്ചുദിവസത്തിനകം ഇ-പേയ്മെൻറായി അടയ്ക്കണം. വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽനിന്ന് പിഴ ഇൗടാക്കും. തദ്ദേശസ്ഥാപനങ്ങൾ വാടകക്ക് നൽകുന്ന ഒാഡിറ്റോറിയം, ഷോപ്പിങ് േകാംപ്ലക്സുകൾ എന്നിവക്കും ജി.എസ്.ടി ബാധകമാക്കി. മരാമത്ത് പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരും ഏജൻസികളും സഹകരണ സൊസൈറ്റികളും ജി.എസ്.ടി രജിസ്ട്രേഷൻ നടത്തണം. ടെൻഡറിനൊപ്പം ഇത് ഹാജരാക്കുകയും വേണം.
അതേസമയം, തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന വിവിധ സേവനങ്ങൾക്ക് ജി.എസ്.ടി ബാധകമല്ല. വ്യക്തിഗത സഹായങ്ങൾക്കും സ്കൂൾ, അനാഥാലയങ്ങൾ എന്നിവക്കുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവക്കും ജി.എസ്.ടിയില്ല. ഗവ. കരാറുകാരുടെ പ്രതിഷേധം കാരണം നൽകിയ ജി.എസ്.ടി ഇളവും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. ജൂൈല ഒന്നിനു മുമ്പ് ടെൻഡറായ പ്രവൃത്തികൾക്ക് ഒന്നുമുതൽ അഞ്ചുശതമാനം വരെയാണ് നികുതിയിളവ്. ഇൗവർഷം നടപ്പാക്കുന്ന പ്രവൃത്തികൾക്ക് എസ്റ്റിമേറ്റിനൊപ്പം നികുതിയിളവ് കൂടി കണക്കാക്കി ടെൻഡർ നടപടിയെടുക്കാനും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസിെൻറ പേരിലുള്ള ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.