കോഴിക്കോട്: കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുള്ള ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യമായി ഞായറാഴ്ച കടകൾ തുറന്നു. ബലിപെരുന്നാൾ പ്രമാണിച്ച് വ്യാപാരികളുടെ നിരന്തര സമ്മർദത്തെ തുടർന്നാണ് സർക്കാർ ലോക്ഡൗണിൽ ഇളവ് അനുവദിച്ചത്. ഇന്നുമുതൽ മൂന്നുദിവസമാണ് ഇളവ്.
സാധനങ്ങൾ വാങ്ങാൻ പോകുേമ്പാൾ കുട്ടികളെ കൂടെകൂട്ടുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിർദേശിച്ചു. വെള്ളിയാഴ്ച അനുഭവപ്പെട്ട തിരക്ക് കണക്കിലെടുത്ത് ആളുകൾ കൂട്ടംകൂടുന്നത് തടയാൻ കൂടുതൽ പൊലീസുകാരെ നഗരങ്ങളിൽ വിന്യസിച്ചു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രോേട്ടാകോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും തുറക്കാം. അതിതീവ്ര വ്യാപനമുള്ള ഡി മേഖലയിലും ഇൗ ഇളവ് ബാധകമാണ്. ഇവിടങ്ങളിൽ നിലവിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രമേ തുറക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. എ, ബി, സി മേഖലകളിൽ ഞായർമുതൽ ചൊവ്വവരെ കട തുറക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു
വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്കുവരെ പ്രവേശനം അനുവദിച്ചു. എണ്ണം പാലിക്കാൻ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാകണം പ്രവേശനം. മറ്റ് ദിവസങ്ങളിൽ നിലവിലെ നിയന്ത്രണം തുടരും.
ഞായറാഴ്ച ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ മദ്യശാലകൾ തുറക്കാനും അനുമതി നൽകി. ലോക്ഡൗൺ വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഗൗരവതരമായ സാഹചര്യം മറികടക്കാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള നിയന്ത്രണങ്ങള്‍കൊണ്ടാണ് രോഗവ്യാപനം ഈ തോതില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നെതന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
മറ്റ് ഇളവുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.