കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് ലോറി ഉടമകൾ വ്യാഴാഴ്ച അർധരാത്രി മുതൽ അഖിേലന്ത്യതലത്തിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയതോടെ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കുന്നു. രാജ്യത്ത് 80 ലക്ഷത്തിലേറെ ട്രക്കുകളാണ് സമരത്തിലുള്ളത്. കേരളത്തിൽ ടിപ്പർ ലോറികൾ, മിനി ലോറികൾ എന്നിവയുൾപ്പെടെ രണ്ടര ലക്ഷത്തോളം ലോറികൾ പണിമുടക്കി.
സമരം തുടർന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ അവശ്യസാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനുമിടയാക്കും. കേരളത്തിൽ നാല് അതിർത്തി ചെക്ക്പോസ്റ്റുകൾ വഴി ദിനംപ്രതി 3000ത്തോളം ലോഡ് സാധനങ്ങളാണ് ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നത്. ഇതിൽ 500ഒാളം ലോഡ് അരി, പച്ചക്കറി തുടങ്ങിയ നിേത്യാപയോഗ സാധനങ്ങളാണ്. സമരത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇതരസംസ്ഥാനങ്ങളിൽനിന്ന് പുറപ്പെട്ട ലോറികളാണ് വെള്ളിയാഴ്ച വിവിധ കച്ചവട കേന്ദ്രങ്ങളിലെത്തിയതെന്ന് ലോറി ഒാണേഴ്സ് വെൽെഫയർ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് െക.കെ. ഹംസ പറഞ്ഞു. കേരള സ്റ്റേറ്റ് ലോറി ഒാണേഴ്സ് ഫെഡറേഷനും സമരത്തിലാണ്. ബുക്കിങ് ഏജൻറുമാർ ലോറി ബുക്കിങ് നിർത്തിെവച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ സേലം, നാമക്കൽ എന്നിവിടങ്ങളിൽനിന്ന് പച്ചക്കറികളും എത്തുന്നില്ല.
കോഴിക്കോട് വലിയങ്ങാടിയിലടക്കം 450ലേറെ ലോറികൾ ദിവസവും എത്തുന്നുണ്ടെങ്കിലും സമരം കാരണം ഏതാനും ലോറികളാണ് വെള്ളിയാഴ്ച ചരക്കുമായി വന്നത്. അരിയുമായി ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ലോറികൾ എത്തിയെങ്കിലും പണിമുടക്ക് തുടർന്നാൽ പൂർണമായി നിലക്കും. പണിമുടക്കിെൻറ മറവിൽ നിത്യോപയോഗ സാധനങ്ങൾ പൂഴ്ത്തിവെക്കാൻ സാധ്യത ഏറെയാണ്. ഡീസൽ വില വർധന പിൻവലിക്കുക, രാജ്യം മുഴുവൻ ഏകീകൃത ഇന്ധനവില നിശ്ചയിക്കുക, മൂന്നുമാസത്തിലൊരിക്കൽ മാത്രം ഇന്ധന വില നിർണയിക്കുക, തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിരക്ക് വർധന സുതാര്യമാക്കുകയും വർധന പിൻവലിക്കുകയും ചെയ്യുക, റോഡുകൾ ടോൾമുക്തമാക്കുക, ആർ.ടി.ഒ ഉദ്യോഗസ്ഥരുടെയും പൊലീസിെൻറയും അതിക്രമങ്ങൽദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസിെൻറ നേതൃത്വത്തിൽ ലോറി ഉടമകൾ സമരത്തിനിറങ്ങിയത്. ലോറി സമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച മുതൽ എൽ.പി.ജി, പെേട്രാൾ ടാേങ്കഴ്സ് അസോസിയേഷനും സമരം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.