കൊച്ചി: ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ആസൂത്രിത ലൗ ജിഹാദ് വർധിച്ചുവരുകയാണെന്ന സിനഡ് സർക്കുലറിനെ ചൊല്ലി സീറോ മലബാർ സഭയിൽ വിവാദം കത്തു ന്നു. വൈദിക സമിതി ജനറൽ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ അതിരൂപത മുഖപത്രം ‘സത ്യദീപ’ത്തിൽ എഴുതിയ മുഖപ്രസംഗത്തിൽ സിനഡ് നിലപാടിനെ അതിരൂക്ഷമായാണ് വിമർശിക് കുന്നത്. മതരാഷ്ട്രീയത്തിെൻറ പേരിൽ രാജ്യം കത്തുേമ്പാൾ ഏതെങ്കിലും മതത്തെ ചെറുതാക് കുന്ന കാര്യങ്ങൾ പറഞ്ഞ് എരിതീയിൽ എണ്ണയൊഴിക്കാതിരിക്കാനുള്ള സാമാന്യബുദ്ധി വേണമെ ന്ന് ‘പൗരത്വനിയമ ഭേദഗതിയും ലൗ ജിഹാദും കൂട്ടിച്ചേർക്കാമോ?’ എന്ന തലക്കെട്ടിലുള്ള മ ുഖപ്രസംഗത്തിൽ പറയുന്നു.
ഹൈകോടതി കൃത്യമായ അന്വേഷണത്തിന് ശേഷം ലൗ ജിഹാദ് വാദം തള്ളിയതാണ്. യു.പി ഹൈകോടതിയും കർണാടക സർക്കാറും ഇതേ നിലപാടാണ് സ്വീകരിച്ചത്. ലൗജിഹാദിന് തെളിവ് കണ്ടെത്താൻ എൻ.ഐ.എക്കും കഴിഞ്ഞില്ല. പ്രേമത്തിെൻറ പേരിൽ എത്ര ഹിന്ദു, മുസ്ലിം യുവതി, യുവാക്കൾ ക്രൈസ്തവമതം സ്വീകരിച്ചിട്ടുണ്ട് എന്നതിെൻറ കണക്കെടുത്തിട്ടുണ്ടോ എന്നും ഫാ. മുണ്ടാടൻ ചോദിക്കുന്നു.
മതംകൊണ്ട് മനുഷ്യരെ വേർതിരിച്ച് ജനാധിപത്യത്തിെൻറയും മതേതരത്വത്തിെൻറയും കടക്കൽ കത്തിവെക്കുന്നതാണ് പൗരത്വ ഭേദഗതി നിയമം. ഈ വിഷയത്തിൽ മത, രാഷ്ട്രീയ സംഘടനകൾ കൃത്യമായ നിലപാടെടുത്തിട്ടും കത്തോലിക്ക സഭയുടെ നിലപാട് വ്യക്തമല്ല. ലത്തീൻ കത്തോലിക്ക സഭയും ആർച് ബിഷപ് സൂസപാക്യവും സി.എ.എയെ ശക്തമായി എതിർത്തപ്പോൾ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന സഭ സിനഡാകട്ടെ ആശങ്ക അകറ്റണമെന്ന് കേന്ദ്ര സർക്കാറിനെ ഉപദേശിച്ച് പിരിഞ്ഞു.
കെ.സി.ബി.സി ആസ്ഥാന കേന്ദ്രം ഡയറക്ടർ സി.എ.എയെ അനുകൂലിച്ച് ആർ.എസ്.എസ് ജിഹ്വയായ ‘ജന്മഭൂമി’യിൽ ലേഖനം എഴുതിയത് ഗൗരവമായി കാണണം. ഇതേക്കുറിച്ച് കേരള കത്തോലിക്ക സഭക്ക് കൃത്യമായ നിലപാടോ ഏകാഭിപ്രായമോ ഇല്ല. പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കുന്ന സർക്കാർ നടപടികളെ എതിർക്കാനുള്ള ആർജവവും ധാർമികശക്തിയും സഭക്ക് നഷ്ടപ്പെടുകയാണോ എന്നും മുഖപ്രസംഗത്തിൽ ഫാ. മുണ്ടാടൻ ചോദിക്കുന്നു. ‘സത്യദീപം’ മുൻ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം.
ഇതിനിടെ, ലൗജിഹാദ് സംബന്ധിച്ച് സിനഡ് നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ ദേശീയ ന്യൂനപക്ഷ കമീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് 21 ദിവസത്തിനകം റിപ്പോർട്ട് ആവശ്യപ്പെട്ടു.
പ്രകടിപ്പിച്ചത് വിശ്വാസികളുടെ പൊതുവികാരം -ഫാ. മുണ്ടാടൻ
കൊച്ചി: സിനഡിെൻറ ലൗജിഹാദ് സർക്കുലർ വിഷയത്തിൽ അതിരൂപതയിലെ വിശ്വാസികളുടെയും വൈദികരുടെയും പൊതുവികാരമാണ് ‘സത്യദീപ’ത്തിലെ മുഖപ്രസംഗത്തിൽ താൻ പ്രകടിപ്പിച്ചതെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വൈദികസമിതി ജനറൽ സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ക്രൈസ്തവ സമൂഹം എന്നും സമാധാനത്തിനും സഹിഷ്ണുതക്കും വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത്. പൗരത്വനിയമത്തിെൻറ പേരിൽ രാജ്യം വർഗീയ ധ്രുവീകരണത്തിലെത്തുകയും പൗരൻമാരെ മതം നോക്കി വിഭജിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ സഭാനേതൃത്വത്തിെൻറ നിലപാട് വിവേകത്തോടെയാകണം.
കേരളത്തിൽ നിന്നുള്ള ലക്ഷക്കണക്കിന് ക്രൈസ്തവർ വർഷങ്ങളായി ഗൾഫ് നാടുകളിൽ സമാധാനത്തോടെ ജോലി ചെയ്യുന്നു. തീവ്രവാദികൾ എല്ലാ മതങ്ങളിലുമുണ്ട്. സഭാനേതൃത്വം കുറച്ചുകൂടി ഉൾക്കാഴ്ചയോടെയും തുറന്ന മനസ്സോടെയും പ്രവർത്തിക്കണമെന്നും ഫാ. മുണ്ടാടൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.