ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ കടമേരിയിലും പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിലും പശുക്കളിൽ കണ്ടുവന്ന രോഗം ലുംബിസ്ക്കിൻ ഡിസീസ് (ചർമ മുഴ) തന്നെയാണെന്ന് തിരുവനന്തപുരം ലാബിലേക്കയച്ച സാമ്പ്ൾ പരിശോധനയിലൂടെ കണ്ടെത്തി.
കഴിഞ്ഞ മാസമാണ് രോഗം കണ്ടെത്തിയ പശുക്കളിൽനിന്ന് സാമ്പ്ൾ ശേഖരിച്ച് തിരുവനന്തപുരത്തെ പരിശോധന കേന്ദ്രത്തിലയച്ചത്.
പശുക്കളുടെ ശരീരമാസകലം മുഴകൾ രൂപപ്പെട്ടു വ്രണമായി മാറുന്ന രോഗമാണ് പ്രദേശത്ത് വ്യാപകമായി കണ്ടെത്തിയത്. പഞ്ചായത്തിലെ 200ഓളം പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. പ്രതിരോധ കുത്തിവെപ്പ് നടത്തിയ പശുക്കളിൽ പ്രതിരോധ മരുന്ന് ഫലം ലഭിക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരുമെന്ന് ഡിസ്ട്രിക്ട് എപ്പിെഡമിയോളജിസ്റ്റ് നിഷ അബ്രഹാം കടമേരി പാടശേഖര കൂട്ടായ്മ സെക്രട്ടറി താനക്കണ്ടി ബാബു മാസ്റ്ററെ അറിയിച്ചു.പ്രതിരോധ കുത്തിവെപ്പിനുശേഷം വീണ്ടും രോഗം കണ്ടെത്തിയാൽ പ്രദേശത്തെ മൃഗാശുപത്രിയിൽനിന്ന് മരുന്ന് ലഭ്യമാക്കുമെന്നും കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോക്ടർ അറിയിച്ചു.പുതുതായി രോഗം വന്ന പശുക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിക്കാൻ െവറ്ററിനറി ഹോസ്പിറ്റലുമായി ബന്ധപ്പെടണമെന്നും ഡോ. നിഷ അബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.