തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് ഇന്ന് ഉച്ചക്ക് ശേഷം ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.
ആശുപത്രിയില്‍നിന്ന് ശിവശങ്കര്‍ വീട്ടിലേക്ക് പോകും. വീട്ടില്‍ വിശ്രമിക്കാനാണ് തീരുമാനം. 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. വരുന്ന വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. കേസിൽ കസ്റ്റംസ് വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
കസ്റ്റംസ് പകവീട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ശിവശങ്കറിന്‍റെ അഭിഭാഷകൻ വാദിച്ചു. ഏത് കേസിലാണ് ചോദ്യം ചെയ്യലെന്ന നോട്ടീസ് പോലും തനിക്ക് നൽകിയിരുന്നില്ല. നിരവധി തവണ ചോദ്യം ചെയ്യലിന് ഹാജരായതിനാൽ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ശിവശങ്കർ അറിയിച്ചു.
എന്നാൽ, അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് കസ്റ്റംസ് കോടതിയിൽ വാദിച്ചു. കേസ് 23ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.