മുൻകൂർ ജാമ്യാപേക്ഷ തേടി എം.ശിവശങ്കർ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തിങ്കളാഴ്ച ഹൈകോടതിയെ സമീപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ ഐ.സി.യുവില്‍ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തയാറാക്കിയതായാണ് വിവരം. സ്വർണക്കടത്ത് കേസ്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്ത കേസ്, ഡോളർ ഇടപാട് എന്നീ കേസുകളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിക്കുക.

അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗത്തിൽ കഴിയുന്ന ശിവശങ്കറിന് വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ, കലശലായ നടുവേദനയുണ്ടെന്ന് ശിവശങ്കർ അറിയിച്ചു. അതിനാൽ സ്കാനിങ്ങിന് വിധേയമാക്കും. ഐ.സിയുവിൽ തന്നെ തുടരട്ടെയെന്നാണ് ഡോക്ടർമാരുടെ നിലപാട്. ഇദ്ദേഹത്തിന്‍റെ ചികിത്സക്കായി രൂപീകരിക്കപ്പെട്ട മെഡിക്കൽ ബോർഡ് യോഗം ചേർന്നതിനുശേഷമായിരിക്കും മറ്റ് കാര്യങ്ങൾ തീരുമാനിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.