എം. ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം പരിശോധന; ആശുപത്രിയിൽ തുടരുമെന്ന് സൂചന

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ആൻജിയോഗ്രാം പരിശോധനക്ക് വിധേയനാക്കും. ശിവശങ്കറിന്‍റെ ഇ.സി.ജിയിൽ വ്യത്യാസമുള്ളതുകൊണ്ടാണ് ആൻജിയോ ഗ്രാം നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇതിനുശേഷം കസ്റ്റംസിന് ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും തുടർനടപടികൾ. കാർഡിയാക് ഐ.സി.യുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്.

ചോദ്യം ചെയ്യാൻ ഹാജരാവാൻ ആവശ്യപ്പെട്ട്​ വെള്ളിയാഴ്ച വൈകീട്ട്​ അഞ്ച്​ മണിയോടെ കസ്​റ്റംസ്​ സംഘം ശിവശങ്കറി​െൻറ വീട്ടിലെത്തിയിരുന്നു. തുടർന്ന്​ കസ്​റ്റംസ്​ വാഹനത്തിൽ പോകവെയാണ്​ അദ്ദേഹത്തിന്​ ​ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്​. പിന്നീട്​ കസ്​റ്റംസ്​ സംഘം തന്നെ ശിവശങ്കറിനെ ആശുപത്രിയിലാക്കുകയായിരുന്നു. ശിവശങ്കറിന്‍റെ ആരോഗ്യനിലയെ കുറിച്ച് ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിനും ആശുപത്രി അധികൃതർ പുറത്തിറക്കും.

അതേസമയം, കസ്​റ്റംസ്​ ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്യാൻ ഒരുങ്ങുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ട്​. കഴിഞ്ഞ ദിവസവും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ശിവശങ്കറിനെ ചോദ്യം ചെയ്​തിരുന്നു. മൂന്നാംതവണ എട്ട്​ മണിക്കൂറോളമാണ്​ അ​ദ്ദേഹത്തെ ചോദ്യം ചെയ്​തത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.