തിരുവനന്തപുരം: ബാബരി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട സി.ബി.ഐ പ്രത്യേക കോടതിയുടെ വിധിയിൽ പ്രതികരണവുമായി എം. സ്വരാജ് എം.എൽ.എ.
''വിധിന്യായത്തിൽ ന്യായം തിരയരുത്. നീതിയെക്കുറിച്ച് ചിന്തിക്കുക പോലുമരുത്. ഇന്ത്യയിൽ ഇപ്പോൾ ഇങ്ങിനെയാണ്.'' -സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.
2019 നവംബർ ഒമ്പതിന് ബാബരി തർക്ക ഭൂമി കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ സ്വരാജ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
''വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? '' എന്നായിരുന്നു സ്വരാജ് അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.
ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തിൽ സ്വരാജിെൻറ ഈ പഴയ പോസ്റ്റ് ആളുകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.