തിരുവനന്തപുരം: നിലമ്പൂർ^നഞ്ചൻകോട് റെയിൽവേയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് മന്ത്രി ജി. സുധാകരനെതിരെ എം. ഉമ്മർ എം.എൽ.എ അവകാശലംഘനത്തിന് നോട്ടീസ് നൽകി. കർണാടക സർക്കാർ വനമേഖലയിൽ റെയിൽപാതക്ക് അനുമതി നൽകിയില്ലെന്ന മറുപടി നിയമസഭയെയും അംഗങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അതിനാൽ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നും സ്പീക്കർക്ക് നൽകിയ അവകാശലംഘന നോട്ടീസിൽ ചൂണ്ടിക്കാട്ടി.
വനമേഖലയിൽ പാതനിർമിക്കുന്നതിന് സർവേ നടത്താൻ അനുമതി നൽകി 2017 നവംബർ എട്ടിന് കർണാടക സർക്കാർ കേരളത്തിന് കത്ത് നൽകിയിട്ടുണ്ട്. ഇൗ വസ്തുത മറച്ചുവെച്ച് ഏപ്രിൽ നാലിന് അവതരിപ്പിച്ച സബ്മിഷന് കർണാടക സർക്കാർ പാതക്ക് എതിരാണെന്നും അതുകൊണ്ടാണ് സർവേക്ക് അനുവദിച്ച രണ്ടുകോടി കൈമാറാത്തതെന്നുമുള്ള തെറ്റായ മറുപടി മന്ത്രി നൽകിയതെന്നും എം. ഉമ്മർ നോട്ടീസിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.