കൊല്ലം: ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ എം. വിൻസന്‍റ് എം.എൽ.എ രാജി വെക്കണമെന്ന് മുതിർന്ന നേതാവും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ ഷാനിമോൾ ഉസ്മാൻ. കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസ്സനടക്കമുള്ളവർ ഇക്കാര്യത്തിൽ നിലപാടെടുക്കാതെ ഒളിച്ചുകളി നടത്തുന്നതിനിടെയാണ് കോൺഗ്രസിനകത്ത് നിന്നുതന്നെ ഇത്തരമൊരു ആവശ്യമുയരുന്നത്.
വീട്ടമ്മക്ക് മാനസിക വിഭ്രാന്തിയാണെന്നാണ് കെ.പി.സി.സിക്ക് വിൻസന്‍റ് നൽകിയ വിശദീകരണമെന്നാണ് എം.എം ഹസ്സൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. എം.എൽ.എ കുറ്റക്കാരനാണെന്ന് പൊലീസും കോടതിയും കണ്ടെത്തിയാൽ എന്തു തന്നെയായാലും വിൻസന്‍റിനെതിരെ നടപടിയെടുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.