പരുമല: പരസ്പരം സ്നേഹവും ഐക്യവും ഉണ്ട്ങ്കിൽ സമാധാനം പുലരുമെന്ന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. വിശ്വാസികൾ ആത്മസംസ്കരണത്തിന് തയാറാകണം. പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപതിയിൽ രണ്ടുകോടി രൂപചിലവിട്ട് എം.എ.യൂസഫലി നിർമ്മിച്ച മദർ ആൻഡ് ചൈൽഡ് വാർഡ് ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. യുസഫലിയുടെ പിതാവ്- അബ്ദുൽ ഖാദർ ഹാജി, മാതാവ് സാഫിയ ഹാജുമ്മയുടെ എന്നിവരുടെ സ്മരണയ്ക്കായി നിർമിച്ചു നൽകിയ ആശുപത്രി വാർഡിന്റെ ഉദ്ഘാടനം കാതോലിക്കാ ബാവാ നിർവഹിച്ചു. പുതിയകാർഡിയോളജി വാർഡിന്റെ നിർമാണത്തിനായി 2 കോടി രൂപ നൽകുമെന്നും എം.എ. യുസഫലി സമ്മേളനത്തിൽ അറിയിച്ചു.പ്രവാസി കാൻസർ സുരക്ഷാപദ്ധതിയുടെ ലോഗോ പ്രകാശനവും യൂസഫലി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.