നിലമ്പൂർ: കവളപ്പാറയിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കൈത്താങ്ങ്. നേരത്തെ പ്രഖ്യാപിച്ച 20 വീടുകൾക്ക് പുറമെ പത്ത് വീടുകൾ കൂടി നിർമിച്ച് നൽകുമെന്ന് ദുബൈയിൽ കെ.എം.സി.സിയുടെ ‘ഇയർ ഓഫ് ടോളറൻസ്’ അവാർഡ് ഏറ്റുവാങ്ങുന്നതിനിടെ അദ്ദേഹം അറിയിച്ചു. റീബിൽഡ് നിലമ്പൂർ ചെയർമാൻ കൂടിയായ പി.വി. അബ്ദുൽ വഹാബ് എം.പിക്ക് നേരത്തെ യൂസഫലി 1.20 കോടി രൂപ കൈമാറിയിരുന്നു.
പുതിയ പത്ത് വീടുകളുടെ നിർമാണതുക കൂടി അദ്ദേഹം വഹാബിന് കൈമാറി. ആറ് മാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.