രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാൻ അനുമതി തേടി മഅ്ദനി

ബംഗളൂരു: ബംഗളൂരു സ്​ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്​ദുന്നാസിര്‍ മഅ്ദനി രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി ഹരജി നല്‍കി.  എറണാകുളം വെണ്ണലയിലെ തൈക്കാട്ടു മഹാദേവ ക്ഷേത്രത്തി​​​െൻറ പുനരുദ്ധാരണ ആഘോഷവുമായി ബന്ധപ്പെട്ട്​ സംഘടിപ്പിക്കുന്ന മതസൗഹാർദ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും ഇതോടൊപ്പം തേടിയിട്ടുണ്ട്. 

അര്‍ബുദരോഗ ബാധിതയായി അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂർച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനായി ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതിക്ക്​ അപേക്ഷ നൽകിയത്​. ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി മുമ്പാകെയാണ് അഡ്വ. പി. ഉസ്മാന്‍ മുഖേന തിങ്കളാഴ്​ച ഹരജി സമര്‍പ്പിച്ചത്​. ഇതുസംബന്ധിച്ച്​ സർക്കാറി​​​െൻറ അഭിപ്രായം തേടിയ കോടതി ഹരജി ബുധനാഴ്​ച പരിഗണിക്കും. 

ഉമ്മയെ സന്ദർശിക്കാനും മകൻ ഉമർ മുഖ്​താറി​​​െൻറ വിവാഹച്ചടങ്ങിൽ പ​െങ്കടുക്കുന്നതിനുമായി കഴിഞ്ഞവർഷം ആഗസ്​റ്റിൽ മഅ്​ദനിക്ക്​ സുപ്രീംകോടതി 14 ദിവസത്തെ പ്രത്യേക അനുമതി നൽകിയിരുന്നു. 

Tags:    
News Summary - Madani File Request to Court for Kerala Visit for See Mother -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.