ബംഗളൂരു: ആരോഗ്യനില മോശമായ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയെ നാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. പ്രമേഹം മൂര്‍ഛിക്കുകയും ഇരുകൈകളുടെയും പ്രവര്‍ത്തനക്ഷമത കാര്യമായ നിലയില്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ബാംഗളൂരിലെ പ്രമുഖ സ്വാകാര്യ ആശുപത്രിയായ എം എസ് രാമയ്യ മെമ്മോറിയല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് മഅ്ദനിയെ പ്രവേശിപ്പിക്കുക.
കഴിഞ്ഞ ആഴ്ച മഅ്ദനിയെ പരിശോധിച്ച സൗഖ്യ ഹോളിസ്റ്റിക് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഐസക് മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തിെൻറ നിര്‍ദേശപ്രകാരം ന്യൂറോളജിസ്റ്റായ ഡോ.ആചാര്യയുടെ ചികിത്സ തേടുകയും അദ്ദേഹത്തിെൻറ നിര്‍ദേശപ്രകാരം തലയുടെയും കഴുത്തിെൻറയും എം. ആര്‍ .ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. ശരീരത്തിലെ ഞരമ്പുകളുള്‍പ്പെടെയുള്ള അവയവങ്ങളുടെ പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ പ്രവേശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.