മധു കേസ്: ജില്ലാ കലക്ടറെ വിസ്തരിക്കും

മണ്ണാർക്കാട്: അട്ടപ്പാടി മധു കേസ് തിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജിനെ ഡിസംബർ ഒന്നിന് വിസ്തരിക്കാൻ വിചാരണ കോടതി തീരുമാനിച്ചു. സംഭവം നടക്കുമ്പോൾ ഒറ്റപ്പാലം സബ് കലക്ടറായിരുന്ന അദ്ദേഹം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് എന്ന നിലയിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ചുള്ള വിചാരണയാണ് നടക്കുക.

ഇതിനെതിരെ ഒന്നാം പ്രതി ഹൈകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയതിനെ തുടർന്നാണ് തീരുമാനം. നേരത്തെ ഇതേ കേസിൽ ജെറോമിക് ജോർജിനെ വിസ്തരിച്ചിരുന്നു. മധുവിന് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസറിൽ നിന്നു പുതിയ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്മേൽ തിങ്കളാഴ്ച കോടതി വാദം കേട്ടു.

മുപ്പതാം തീയതി വിധി പറയും. സംഭവ സമയത്ത് മണ്ണാർക്കാട് മജിസ്‌ട്രേറ്റ് ആയിരുന്ന രമേശൻ നടത്തിയ പ്രേത വിചാരണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്ന കേസിലെ പ്രതികളുടെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

Tags:    
News Summary - Madhu case-The district collector will be questioned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.