തൃശൂർ: മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയതിൽ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു തീരുമാനം. പോസ്റ്റ്മോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ് മാറ്റിയതെന്നും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് മൃതദേഹം തൃശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലെത്തിച്ചത്. വിവാദമായ കേസായതിനാൽ നടപടിക്രമം പാലിച്ച് വിശദ പരിശോധന നടത്തി പോസ്റ്റുമോർട്ടം നടത്താനാണ് ശനിയാഴ്ചത്തേക്ക് മാറ്റിയതെന്നാണ് ഫോറൻസിക് മേധാവി ഡോ. ബലറാം അറിയിച്ചത്.
അതിനിടെ, മന്ത്രി എ.കെ. ബാലൻ ആശുപത്രിയിലെത്തി മധുവിന്‍റെ മൃതദേഹം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.