കൽപറ്റ: ആദിവാസി യുവാവ് മധു അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിെൻറ മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കാൻ മാവോവാദികളുടെ ആഹ്വാനം. ആദിവാസി സമൂഹത്തിന് നേരെയുള്ള മലയാളി വംശീയ കടന്നാക്രമണത്തെ ചെറുക്കുക, മധുവിെൻറ കൊലപാതകത്തിൽ പ്രതിഷേധിക്കുക എന്ന തലക്കെട്ടോടെ വയനാട് പ്രസ് ക്ലബിലും പരിസരത്തും തിങ്കളാഴ്ച രാവിലെയാണ് പത്ര പ്രസ്താവനക്കുറിപ്പുകൾ ലഭിച്ചത്.
ജോഗി, വക്താവ്, സി.പി.ഐ (മാവോയിസ്റ്റ്) എന്ന പേരിലാണ് വാർത്തക്കുറിപ്പ്. അട്ടപ്പാടിയില്‍ കടുകമണ്ണ ഊരിലെ മധുവിനെ കൊലചെയ്ത നടപടി ആദിവാസി സമൂഹത്തിനുമേലുള്ള അത്യന്തം ക്രൂരമായ മലയാളി വംശീയതയുടെ ആധിപത്യമാണ് പ്രകടമാക്കുന്നത്. ഇതില്‍ മുഴുവന്‍ ജനാധിപത്യ പുരോഗമന ശക്തികളും പ്രതിഷേധിക്കണം. നൂറുകണക്കിന് ആദിവാസികൾ ഇത്തരത്തിൽ അട്ടപ്പാടിയിലും കേരളത്തിെൻറ മറ്റ് ആദിവാസി മേഖലകളിലും വംശീയ കടന്നാക്രമണത്തിെൻറ ഭാഗമായി മലയാളികളാൽ കൊലചെയ്യപ്പെട്ടിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ കേരളത്തിൽ ആദിവാസി ജനത മലയാളി വംശീയതയുടെ ബഹുമുഖമായ തോതിലുള്ള കടന്നാക്രമണത്തിന് വിധേയരാകുകയാണ്. ഒരു പരിഷ്കൃത സമൂഹമെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹത്തിെൻറ യഥാർഥ പിന്തിരിപ്പൻ മുഖമാണ് മലയാളികൾ ഇത്തരത്തിൽ അനാവരണം ചെയ്യുന്നത്.
കക്ഷി -രാഷ്ട്രീയ കൊലപാതകത്തിൽ മത്തുപിടിച്ചു മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുന്ന സി.പി.എമ്മും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ഇത്തരം സംഭവങ്ങൾ ആകസ്മികതയായിട്ടാണ് ചിത്രീകരിക്കുന്നതെന്നും ഇത് ആക്രമണ വാഴ്ചയെ വെള്ളപൂശുന്ന വംശീയ സമീപനമാെണന്നും വാർത്തക്കുറിപ്പിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.