മധു കൊലക്കേസ്: 16 പ്രതികളിൽ 14 പേരും കുറ്റക്കാർ, ശിക്ഷാവിധി നാളെ

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 14 പ്രതികളെ പാലക്കാട് ജില്ല പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി കുറ്റക്കാരായി കണ്ടെത്തി. രണ്ട് പ്രതികളെ വെറുതെ വിട്ടു. ദേശീയതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കേസിൽ ജില്ല സ്പെഷൽ കോടതി ജഡ്ജി കെ.എം. രതീഷ് കുമാറാണ് വിധി പറഞ്ഞത്.

മനഃപൂർവമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടുപോകൽ, ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിക്കൽ, അന്യായമായി കുറ്റകൃത്യം ചെയ്യാൻ സംഘം ചേരുക, പട്ടികജാതി -പട്ടികവർഗത്തിൽ പെട്ടയാളെ നഗ്നനായോ അർധനഗ്നനായോ പരേഡ് നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികളിൽ കോടതി കണ്ടെത്തിയത്. വിവിധ വകുപ്പുകൾ പ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

ഒന്നാം പ്രതി ഹുസൈൻ ഐ.പി.സി 143, 147, 323, 342, 304(II), 149 വകുപ്പുകൾ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തി. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ശംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർ ഐ.പി.സി 143, 147, 323, 324, 326, 367, 304 (II), 149 എസ്.സി, എസ്.ടി നിയമം 3 (1)(ഡി) പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടു.

പതിനാറാം പ്രതി മുനീർ ഐ.പി.സി 352 പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേരെ റിമാൻഡ് ചെയ്തു. പതിനാറാം പ്രതി 352 വകുപ്പ് പ്രകാരം മാത്രം കുറ്റക്കാരനായതിനാൽ റിമാൻഡ് ചെയ്യാതെ ബുധനാഴ്ച കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. ചൊവ്വാഴ്ച രാവിലെ 11നാണ് കേസിൽ വിധി പറഞ്ഞത്.

ഒന്നാം പ്രതി ഹുസൈനെതിരെ പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റവും തട്ടിക്കൊണ്ടുപോകൽ, മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പ്രതികളിൽ ആർക്കെതിരെയും പൊലീസും പ്രോസിക്യൂഷനും ആരോപിച്ച 302 വകുപ്പ് പ്രകാരമുള്ള കൊലകുറ്റവും തെളിയിക്കാനായില്ല. കൂടാതെ പ്രതികൾക്കെതിരെ കുറ്റപത്രത്തിൽ ആരോപിച്ച എസ്.സി - എസ്.ടി നിയമത്തിലെ 3(2)(V) വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യവും ഐ.പി.സി 362, 368, 365, 148, 294 (ബി), 352 വകുപ്പുകളും തെളിയിക്കാനായില്ല. വിധി പറഞ്ഞ ശേഷം കോടതി വിധിയിന്മേൽ വാദം കേട്ടു.

പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും നിസ്സഹായനായ ആദിവാസി യുവാവിനെ മനുഷ്യത്വരഹിതമായി ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കി കൊലപ്പെടുത്തിയ കേസാണിതെന്നും പ്രതികൾ ആനുകൂല്യം അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ ആവശ്യപ്പെട്ടു. എന്നാൽ, മധുവിനെ മനഃപൂർവം കൊല്ലണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമുള്ളതായി തെളിയിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും മധുവിന് പഴവും വെള്ളവുമുൾപ്പെടെ കൊടുക്കുന്ന ദൃശ്യങ്ങൾ കണ്ടെന്നും കോടതി പറഞ്ഞു. ഒന്നാം പ്രതിക്കെതിരെ ഹാജരാക്കിയ മൂന്ന് സാക്ഷികളിൽ രണ്ട് പേർ വിശ്വാസയോഗ്യരല്ലെന്നും കോടതി പറഞ്ഞു.

ചില പരാതികളിൽ പൊലീസ് അന്വേഷിക്കുന്ന മധുവിനെ പിടികൂടി പൊലീസിന് കൈമാറി എന്ന കാരണത്താൽ കേസിൽ പ്രതികളായവരാണിവരെന്നും ഇവർ ശിക്ഷിക്കപ്പെട്ടാൽ നാളെ കുറ്റവാളികളെ കണ്ടാലും നിയമസംവിധാനത്തെ അറിയിക്കുന്നതിൽനിന്ന് പൊതുസമൂഹം മാറിനിൽക്കുന്ന തെറ്റായ പ്രവണത ഉണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാമെങ്കിലും ദേഹോപദ്രവം ഏൽപ്പിക്കാനും സദാചാര പൊലീസ് ചമയാനും നിയമം അനുവദിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

അപൂർവതകൾ നിറഞ്ഞ കേസ്

മ​ണ്ണാ​ർ​ക്കാ​ട്: പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദം കേ​ൾ​ക്ക​ലി​നി​ടെ വി​ചാ​ര​ണ കോ​ട​തി​യി​ൽ ന​ട​ന്ന​ത്​ വി​ചി​ത്ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. അ​പൂ​ർ​വ​ത​ക​ൾ നി​റ​ഞ്ഞ​താ​ണ് മ​ധു കേ​സി​ന്റെ വി​ചാ​ര​ണ​ഘ​ട്ടം. സാ​ക്ഷി​ക​ളു​ടെ കൂ​റു​മാ​റ്റം തു​ട​ർ​ക്ക​ഥ​യാ​യ​പ്പോ​ഴാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നാ​യി പ്ര​തി​ക​ൾ സാ​ക്ഷി​ക​ളെ ബ​ന്ധ​പ്പെ​ട്ട​തി​ന്റെ ഫോ​ൺ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

2022 ആ​ഗ​സ്റ്റ് 20ന് 12 ​പ്ര​തി​ക​ളു​ടെ ജാ​മ്യം വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി. എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്, വി​ചി​ത്ര​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കാ​ണ് കോ​ട​തി​മു​റി സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യാ​ൽ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ഭീ​ഷ​ണി മു​ഴ​ക്കി. ഹൈ​കോ​ട​തി​യി​ൽ ഉ​ത്ത​രം പ​റ​യേ​ണ്ടി വ​രു​മെ​ന്ന് പ്ര​തി​ഭാ​ഗം ജ​ഡ്ജി​യെ താ​ക്കീ​ത് ചെ​യ്‌​തെ​ന്നും പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യു​ള്ള വി​ധി​യി​ൽ വി​ചാ​ര​ണ കോ​ട​തി എ​ടു​ത്തു​പ​റ​ഞ്ഞു.

മ​ധു​വി​നെ മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​ണാ​നാ​വു​ന്നി​ല്ലെ​ന്ന് കൂ​റു​മാ​റി​യ സാ​ക്ഷി മൊ​ഴി ന​ൽ​കി​യ​പ്പോ​ൾ ഇ​യാ​ളു​ടെ കാ​ഴ്ച​ശ​ക്തി പ​രി​ശോ​ധ​ന​ക്ക് ജ​ഡ്ജി ഉ​ത്ത​ര​വി​ട്ട​തും മ​ജി​സ്റ്റീ​രി​യ​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ മ​ജി​സ്​​ട്രേ​റ്റി​നേ​യും സ​ബ് ക​ല​ക്ട​റേ​യും വി​സ്ത​രി​ച്ച​തു​മെ​ല്ലാം കേ​സി​ന്റെ അ​പൂ​ർ​വ​ത​ക​ളാ​യി. നാ​ല് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രെ നി​യ​മി​ച്ച​തു​ൾ​പ്പെ​ടെ അ​സാ​ധാ​ര​ണ സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി.

നേർചിത്രമായി ഡിജിറ്റൽ തെളിവുകൾ

മ​ണ്ണാ​ർ​ക്കാ​ട്: മ​ധു കേ​സി​ന്റെ വി​ധി​ത്തീ​ർ​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് സി.​സി.​ടി.​വി, ​വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ. എ​ട്ട് പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലെ ഫോ​ട്ടോ​ക​ളും വി​ഡി​യോ​ക​ളു​മാ​ണ് ഡി​ജി​റ്റ​ൽ തെ​ളി​വാ​യി സ​മ​ർ​പ്പി​ച്ച​ത്.

ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് ​പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളി​ലും വി​ഡി​യോ​യി​ലും ഫോ​ട്ടോ​യി​ലു​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ ഒ​ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം ഡോ​ക്യു​മെ​ന്റ്സ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലെ വി​ദ​ഗ്ധ​ർ.

മു​ക്കാ​ലി ടൗ​ണി​ലെ ക​ട, ആ​ന​വാ​യ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ, പൊ​ന്നി​യ​മ്മാ​ൾ ഗു​രു​കു​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ സി.​സി.​ടി.​വി​ക​ളു​ടെ സി.​ഡി.​ആ​റു​ക​ൾ പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തും ഡോ​ക്യു​മെ​ന്റ്സ് ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​ത​ന്നെ. മു​ഴു​വ​ൻ പ്ര​തി​ക​ളു​ടേ​യും ദൃ​ശ്യ​ങ്ങ​ൾ ഡി​ജി​റ്റ​ൽ തെ​ളി​വാ​യി കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Madhu murder case: Mannarkad court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.