മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ മജിസ്‌ട്രേറ്റിനെ വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ഹരജി കൂടുതൽ വാദം കേൾക്കാനായി കോടതി 31ലേക്ക് മാറ്റി. സംഭവത്തിൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതിയിൽ വിളിച്ചുവരുത്തണമെന്നും അന്വേഷണം നടത്തിയ അന്നത്തെ മജിസ്ടേറ്റ് രമേശിനെ വിസ്തരിക്കണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
സബ് കലക്‌ടറുടെ റിപ്പോർട്ടും വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഭാഗത്തിന്റെ എതിർ ഹരജിയും കോടതി സ്വീകരിച്ചു. കേരളത്തിൽ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് കേസിന്റെ വിചാരണക്കായി വിളിച്ചുവരുത്തിയ സംഭവമോ മജിസ്‌ട്രേറ്റിനെ വിളിച്ചുവരുത്തിയ സംഭവമോ ചൂണ്ടിക്കാണിക്കാനില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.