പാലോട്: മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്ത് നിർമിക്കുന്ന ‘അക്ഷര’ വീടുകളിൽ രണ്ടാമത്തേതിന് ബുധനാഴ്ച തറക്കല്ലിടും. ആദ്യകാല സിനിമാ നടിയും നാടക പ്രവർത്തകയുമായ ജമീലാ മാലിക്കിനാണ് ‘മാധ്യമ’വും താരസംഘടനയായ ‘അമ്മ’യും പ്രവാസി വ്യവസായികളായ ‘യു.എ.ഇ എക്സ്ചേഞ്ച് എൻ.എം.സി ഗ്രൂപ്പും’ ചേർന്ന് സ്നേഹത്തിെൻറ തണലൊരുക്കുന്നത്. വൈകീട്ട് 4.30ന് പാലോട് എ.എ ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി. ശശി തറക്കല്ലിടൽ നിർവഹിക്കും.
‘അമ്മ’യുടെ പ്രതിനിധി നടൻ മധു മുഖ്യാതിഥിയാകും. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. മാർക്കറ്റിങ് ജനറൽ മാനേജർ െക. മുഹമ്മദ് റഫീഖ് സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ചന്ദ്രൻ, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.വി. അജിത്ത്, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, ‘മാധ്യമം’ ഡെപ്യൂട്ടി എഡിറ്റർ വയലാർ ഗോപകുമാർ, സീനിയർ റീജനൽ മാനേജർ വി.സി. സലിം തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.