കോഴിക്കോട്: മീഡിയ വൺ വിലക്കിനെതിരെ 'മാധ്യമം' മുൻ ജീവനക്കാരുടെ സംസ്ഥാന വേദി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിലക്ക് പിൻവലിച്ച് കേന്ദ്ര സർക്കാർ ജനാധിപത്യ സമൂഹത്തോട് മാപ്പ് പറയണമെന്ന് സംഗമം ആവശ്യപ്പെട്ടു.
പ്രസ് ക്ലബ് പരിസരത്ത് നടന്ന സംഗമം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് അഭിപ്രായ വൈവിധ്യതയും മാധ്യമ സ്വാതന്ത്ര്യവും നിഷേധിക്കുന്നത് വ്യാപകമാകുന്നതിന്റെ തുടക്കമാണ് മീഡിയ വണ്ണിനെതിരായ നടപടിയെന്ന് എം.കെ. രാഘവൻ പറഞ്ഞു. ഇപ്പോൾ തന്നെ ഈ പ്രവണത ചെറുത്ത് തോൽപ്പിച്ചില്ലെങ്കിൽ ഇന്ത്യയുടെ ജനാധിപത്യ ഭാവി ഇരുളടഞ്ഞതാവും.
എല്ലാ മാധ്യമ സ്ഥാപനങ്ങളും രാജ്യസ്നേഹികളും ശക്തമായി പ്രതികരിക്കേണ്ട സമയമാണിതെന്നും രാഘവൻ ചൂണ്ടിക്കാട്ടി. പി.കെ പാറക്കടവ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ് ഖാൻ, പി.ജെ. മാത്യു (സീനിയർ ജേർണലിസ്റ്റ് ഫോറം), ടി.പി. ചെറൂപ്പ, പി.പി. മൂസ്സ, വി.കെ. ഖാലിദ്, ഉമ്മർ ഫാറൂഖ് എന്നിവർ അഭിവാദ്യം ചെയ്തു. സി.കെ.എ. ജബ്ബാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.