????????? ?????????????? ?????????????????? ??????????? ??????????????????????? ??????? ????????????? ???????????????? ?????????????????????? ????????????? ????????? ????.???.???? ?????????? ??????????????? ????????? ???????????? ??????????? ????????????? ??? ???????????? ???? ?????????? ????????? ??????? ?????????? ???????? ????????????? ????????????? ?????????? ???????? ?????????????

മാന്ത്രികതയുടെ നാഥിന് ഇനി അക്ഷരവീടിെൻറ സ്നേഹത്തണൽ...

വ​ർ​ക്ക​ല: പ്ര​തി​സ​ന്ധി​ക​ളോ​ട് മാ​യാ​ജാ​ലം കാ​ട്ടി അ​തി​ജീ​വ​നം വി​രി​യി​ച്ച മ​ജീ​ഷ്യ​ൻ നാ​ഥി​ന് ഇ​നി സ്നേ​ഹാ​ക്ഷ​ര​ങ്ങ​ളു​ടെ ത​ണ​ൽ. നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി നി​ർ​ത്തി സ്നേ​ഹാ​ദ​ര​വോ​ടെ നാ​ഥി​ന് ‘അ​ക്ഷ​ര​വീ​ട്’​സ​മ​ർ​പ്പി​ച്ചു. മാ​ജി​ക് എ​ന്ന മാ​ധ്യ​മ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തി​ലെ തി​ന്മ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളും ചെ​റു​ത്തു​നി​ൽ​പ്പു​മാ​ണ് മ​ജീ​ഷ്യ​ൻ നാ​ഥി​നെ ‘അ​ക്ഷ​ര​വീ​ടി’​ന് അ​ർ​ഹ​നാ​ക്കി​യ​ത്. മാ​ധ്യ​മം ദി​ന​പ​ത്ര​വും താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യും ധ​ന​വി​നി​മ​യ​രം​ഗ​ത്തെ ആ​ഗോ​ള സ്ഥാ​പ​ന​മാ​യ ‘യൂ​നി​മ​ണി’​യും ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ രാ​ജ്യാ​ന്ത​ര​നാ​മ​മാ​യ ‘എ​ൻ.​എം.​സി’​ഗ്രൂ​പ്പും ചേ​ർ​ന്ന് ഒ​രു​ക്കി​യ സ്നേ​ഹ​ത്ത​ണ​ൽ വ​ർ​ക്ക​ല പാ​ല​ച്ചി​റ മേ​വ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സ​മ്മാ​നി​ച്ച​ത്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് മ​ല​യാ​ള​ത്തി​ലെ 51 മ​ധു​രാ​ക്ഷ​ര​ങ്ങ​ളി​ൽ വീ​ടൊ​രു​ക്കു​ന്ന അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യി​ൽ ‘ഋ’​എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത ഭ​വ​ന​മാ​ണ് നാ​ഥി​ന് കൈ​മാ​റി​യ​ത്. ജി. ​ശ​ങ്ക​ർ രൂ​പ​ക​ല്‍പ​ന ചെ​യ്ത് വ​ർ​ക്ക​ല ഇ​ല​ക​മ​ൺ അ​യി​രൂ​രി​ൽ പൂ​ർ​ത്തി​യാ​യ വീ​ടി​െൻറ പ്ര​ശ​സ്തി​പ​ത്രം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മ​ജീ​ഷ്യ​ൻ നാ​ഥി​ന് കൈ​മാ​റി.

‘അ​ക്ഷ​ര​വീ​ട്’​എ​ന്ന​ത് ഏ​റെ പു​ണ്യ​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ദാ​ന​മാ​യ​ല്ല, പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സു​മ​ന​സ്സു​ക​ളാ​യ പ്ര​തി​ഭ​ക​ളെ ക​ണ്ടു​പി​ടി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് വീ​ട് ന​ൽ​കു​ക​യെ​ന്ന വ​ലി​യ കാ​ര്യ​മാ​ണ് ‘മാ​ധ്യ​മം’​ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ർ​ക്ക​ല എം.​എ​ൽ.​എ വി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഒ​ളി​മ്പ്യ​ൻ മു​ഹ​മ്മ​ദ് അ​ന​സി​ന് ‘ഥ’​അ​ക്ഷ​ര​വീ​ട് ന​ൽ​കു​ന്ന​തി​െൻറ പ്ര​ഖ്യാ​പ​നം ന​ട​ൻ ഇ​ന്ദ്ര​ൻ​സ് നി​ർ​വ​ഹി​ച്ചു. നാ​ഥി​നു​ള്ള അ​ക്ഷ​ര​വീ​ടി​ന് സ്ഥ​ലം ന​ൽ​കി​യ കൈ​ര​ളി ജ്വ​ല്ലേ​ഴ്സ് എം.​ഡി നാ​ദി​ർ​ഷാ​ക്കു​ള്ള ആ​ദ​ര​വും മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ കൈ​മാ​റി. യൂ​നി​മ​ണി മീ​ഡി​യ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ കെ.​കെ. മൊ​യ്തീ​ൻ കോ​യ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മാ​ധ്യ​മം പ​ബ്ലി​ഷ​ർ ടി.​കെ. ഫാ​റൂ​ഖ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ഒ​ളി​മ്പ്യ​ൻ മു​ഹ​മ്മ​ദ് അ​ന​സ്, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​മം​ഗ​ല, ചെ​റു​ന്നി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ന​വ​പ്ര​കാ​ശ്, ഇ​ല​ക​മ​ൺ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. ബി.​എ​സ്. ജോ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി. ​ര​ഞ്ജി​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​സ്. വ​നി​ത, ശി​വ​ഗി​രി​മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ന്ദ്രാ​ന​ന്ദ സ്വാ​മി​ക​ൾ, വ​ർ​ക്ക​ല വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ൻ​റ് രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, കൈ​ര​ളി ജ്വ​ല്ലേ​ഴ്സ് എം.​ഡി നാ​ദി​ർ​ഷ, മാ​ധ്യ​മം മേ​ഖ​ല ര​ക്ഷാ​ധി​കാ​രി എ.​എ​സ്. അ​ബ്​​ദു​ൽ വ​ഹാ​ബ്, മേ​വ ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​ർ ഡ​യ​റ​ക്ട​ർ എ. ​സു​ൽ​ദി, വ​ർ​ക്ക​ല മ​ന്നാ​നി​യ്യ സ്കൂ​ൾ കോ​ഒാ​ഡി​നേ​റ്റ​ർ ഷം​സു​ദ്ദീ​ൻ മ​ന്നാ​നി, ന​ന്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ എ​സ്. ഖ​മ​റു​ദ്ദീ​ൻ, മാ​ധ്യ​മം എ​ഡി​റ്റോ​റി​യ​ൽ റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലിം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്നേ​ഹാ​ദ​ര​ങ്ങ​ൾ​ക്ക് മ​ജീ​ഷ്യ​ൻ നാ​ഥ് മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് പി​ന്ന​ണി​ഗാ​യ​ക​രാ​യ രാ​ജ​ല​ക്ഷ്മി, സൗ​മ്യ, വി​ഷ്ണു​വ​ർ​ധ​ൻ, ഷാ​ജു കൊ​ല്ലം, സ​മ​ർ, പ്ര​വീ​ണ, മ​ജീ​ഷ്യ​ൻ രാ​ജ​മൂ​ർ​ത്തി എ​ന്നി​വ​ർ പെെ​ങ്ക​ടു​ത്ത ‘മാ​ന്ത്രി​ക​ച്ചെ​പ്പും പാ​ട്ടു​ത്സ​വ​വും’​സാം​സ്കാ​രി​ക പ​രി​പാ​ടി​യും ന​ട​ന്നു.

Tags:    
News Summary - Magician Nath Madhyamam Aksharaveedu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.