പത്തനംതിട്ട: ജില്ല ട്രഷറിയിൽ നടന്ന 8.13 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരനെ ക്രൈംബ്രാഞ്ച് പിടികൂടി. റാന്നി പെരുനാട് സബ് ട്രഷറിയിലെ ജീവനക്കാരൻ ഈരാറ്റുപേട്ട സ്വദേശി സി.ടി. ഷഹീറിനെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണച്ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉമേഷ് ബാബു പറഞ്ഞു.
പ്രതിയെ ചോദ്യംചെയ്തുവരുകയാണ്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തും. ജില്ല ട്രഷറിയിൽ നടന്ന തട്ടിപ്പ് കഴിഞ്ഞ ജൂണിലാണ് പുറത്തുവന്നത്. ഈ സമയം ഷഹീർ പത്തനംതിട്ട ജില്ല ട്രഷറിയിലാണ് ജോലിചെയ്തത്. മരണപ്പെട്ട ഓമല്ലൂർ സ്വദേശിയായ സ്ഥിര നിക്ഷേപകയുടെ പേരിൽ ജില്ല ട്രഷറിയിൽ നിലനിന്ന നാല് സ്ഥിര നിക്ഷേപങ്ങളിൽ ഒന്ന് കാലാവധി പൂർത്തിയാകുംമുമ്പ് പിൻവലിച്ചു.
ആ തുകയും നിക്ഷേപകയുടെ പേരിലുണ്ടായിരുന്ന മറ്റ് മൂന്ന് അക്കൗണ്ടുകളിലെ പലിശയും ഉൾപ്പെടെ 8,13,000 രൂപ പിൻവലിച്ച് നിക്ഷേപകയുടെ മകന്റെ പേരിൽ ആരംഭിച്ച വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹീർ അടക്കം നാല് ട്രഷറി ജീവനക്കാർ സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.