നടനും സംവിധായകനുമായ മേജർരവി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മേജർ രവി തന്നെയാണ് വിവരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
എമർജൻസി ഐ.സി.യുവിൽ നിന്ന് അദ്ദേഹത്തെ ഇപ്പോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടി വരും.
തന്റെ അഭ്യുദയകാംക്ഷികൾക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എല്ലാവരോടും സ്‌നേഹമെന്നും താനിപ്പോൾ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.
സൈനിക സേവനത്തിന് ശേഷം 90കളിലാണ് മേജർ രവി സിനിമയിലേക്ക് എത്തുന്നത്. മേഘം, ശ്രദ്ധ, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം പുനർജനി എന്ന ചിത്രത്തിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തുന്നത്. 2006ൽ റിലീസ് ചെയ്ത മോഹൻലാൽ നായകനായ ചിത്രം കീർത്തിചക്ര മികച്ച വിജയം നേടി. മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ സിനിമകൾ ചെയ്തു. 1971 ബിയോണ്ട് ബോർഡേഴ്സ് ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.