പാലക്കാട്: മലമ്പുഴ ഉദ്യാനം മോടി കൂട്ടുന്നതിെൻറ ഭാഗമായി നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. വിനോദ സഞ്ചാര വകുപ്പും, മലമ്പുഴ ജലസേചന വിഭാഗവും സംയുക്തമായാണ് നവീകരണം നടത്തുന്നത്. ഡാം ടോപ്പ്, ടിക്കറ്റ് കൗണ്ടറിെൻറ പരിസരത്തെ ഉദ്യാനം, സംഘം പാർക്ക്, ഫൈവ് ഫൗണ്ടൻ പാർക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. കുട്ടികളുടെ പാർക്ക് നവീകരിക്കാൻ മാത്രം 21 ലക്ഷം അനുവദിച്ചിട്ടുണ്ട്. ഇതിെൻറ നവീകരണ പ്രവൃത്തികൾ ആരംഭിക്കുന്നതേയുള്ളൂ.
ലോക്ഡൗണിൽ അടച്ചിട്ട ഉദ്യാനം ഒക്ടോബറിലാണ് നിയന്ത്രണങ്ങളോടെ തുറന്നത്. കാളിയമർദനം പാർക്ക്, കൃഷ്ണ പാർക്ക്, ജപ്പാനീസ് പാർക്ക്, ത്രീ ബോയ്സ് പാർക്ക്, ബുദ്ധ പാർക്ക്, യക്ഷി പാർക്ക്, നന്ദി പാർക്ക്, അസംബ്ലിങ് സ്ക്വയർ, മേസ് പാർക്ക്, സെൻട്രൽ ഫൗണ്ടൻ പാർക്ക്, കാസ്കേഡ് ഫൗണ്ടൻ പാർക്ക്, ലോട്ടസ് പാർക്ക്, മെമ്മറി പില്ലർ പാർക്ക് എന്നിവിടങ്ങളിലാണ് പ്രവേശനത്തിന് അനുമതിയുള്ളത്.
വേണ്ടത്ര പരിപാലനമില്ലാതെ പുല്ലുവളർന്ന് തുടങ്ങിയത് മലമ്പുഴ ഉദ്യാനത്തിെൻറ പ്രശസ്തിക്ക് മങ്ങലേൽപ്പിച്ചിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ പൂച്ചെടികൾ ഒരുക്കി പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്നത്. ഇതിെൻറ ഭാഗമായി ജനുവരിയിൽ വിവിധയിനം പുച്ചെടികൾ എത്തിച്ചിരുന്നു. ഇതിന് പുറമെ ഉദ്യാനത്തിെൻറ നഴ്സിറിയിലും ചെടികൾ ഒരുക്കിയിരുന്നു. വിവിധ പദ്ധതികൾ ഏകോപിപ്പിച്ചാണ് നവീകരണ പദ്ധതികൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.