മലപ്പുറം ജില്ല പഞ്ചായത്ത്​: മുസ്​ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു, ഏറെയും പുതുമുഖങ്ങൾ

മലപ്പുറം: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല പഞ്ചായത്തിലേക്ക്​ മത്സരിക്കുന്ന മുസ്​ലിം ലീഗ്​ സ്​ഥാനാർഥികളുടെ പട്ടിക ജില്ല കമ്മിറ്റി പ്രഖ്യാപിച്ചു. മുസ്​ലിം ലീഗ്​​ നേതാവ്​ സാദിഖലി ശിഹാബ്​ തങ്ങളാണ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചത്​.

ആകെയുള്ള 32 ഡിവിഷനുകളിൽ 22 എണ്ണത്തിലാണ്​ ലീഗ്​ മത്സരിക്കുന്നത്​. 10 സീറ്റിൽ പുരുഷൻമാരും ബക്കി സ്​ത്രീകളുമാണ്​. ​ഇരുവിഭാഗത്തിലും ഒാരോ സീറ്റ്​ വീതം എസ്​.സി സംവരണമാണ്​. പുതുമുഖങ്ങൾക്ക്​ പ്രതിനിധ്യമുള്ളതാണ്​ പട്ടിക. നിലവിലെ അംഗങ്ങളിൽ നാലുപേർ മാത്രമാണ്​ പട്ടികയിൽ ഇടംപിടിച്ചത്​.

ജില്ല പഞ്ചായത്തിൽ ഇത്തവണ വനിത സംവരണമാണ്​ പ്രസിഡൻറ്​ സ്​ഥാനം. തിങ്കളാഴ്​ച മുതൽ നോമിനേഷൻ നൽകിത്തുടങ്ങുമെന്ന്​ നേതാക്കൾ അറിയിച്ചു. കോൺഗ്രസ്​ സ്​ഥാനാർഥികളുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്​ വിവരം. 

ഡിവിഷനുകും സ്​ഥാനാർഥികളും:

ചോക്കാട് - ഇസ്മയിൽ പി. മൂത്തേടം
ഏലംകുളം - അമീർ പാതാരി
മക്കരപ്പറമ്പ് - ടി.പി. ഹാരിസ്
എടയൂർ - കെ.ടി. അഷ്റഫ്
ആതവനാട് - എം. ഹംസ മാസ്​റ്റർ
എടരിക്കോട് - ടി.പി.എം ബഷീർ
തിരുനാവായ - ഫൈസൽ ഇടശ്ശേരി
കരിപ്പൂർ - പി.കെ.സി അബ്​ദുറഹ്മാൻ
പൂക്കോട്ടൂർ - അഡ്വ. പി.വി. മനാഫ്
നിറമരുതൂർ - വി.കെ.എം ഷാഫി
തൃക്കലങ്ങോട് (എസ്​.സി ജനറൽ) - എ.പി. ഉണ്ണികൃഷ്ണൻ
എടവണ്ണ - റൈഹാനത്ത് ഗഫൂർ കുറുമാടൻ
അരീക്കോട് - ശരീഫ ടീച്ചർ
ചങ്ങരംകുളം - ഇ.കെ. ഹഫ്​ലത്ത് ടീച്ചർ
രണ്ടത്താണി - നസീമ അസീസ്
വേങ്ങര - സമീറ പുളിക്കൽ
വെളിമുക്ക് - സറീന ഹസീബ്
കരുവാരകുണ്ട് - ജസീറ മുനീർ
ആനക്കയം - എം.കെ. റഫീഖ
ഒതുക്കുങ്ങൽ - കെ. സലീന ടീച്ചർ
നന്നമ്പ്ര - എ. ജാസ്മിൻ
പൊന്മുണ്ടം (എസ്.സി വനിത) - ശ്രീദേവി പ്രാക്കുന്നം

യു.ഡി.എഫി​െൻറ ഉറച്ച കോട്ട

തുടക്കം മുതൽ യു.ഡി.എഫി​െൻറ ഉറച്ച കോട്ടയാണ് മലപ്പുറം ജില്ല പഞ്ചായത്ത്. യു.ഡി.എഫിൽതന്നെ മുസ്​ലിം ലീഗിനാണ്​ മേധാവിത്വം. 32 അംഗ ഭരണസമിതിയിൽ 27ഉം യു.ഡി.എഫ് അംഗങ്ങളാണ്. എൽ.ഡി.എഫിന് അഞ്ച് സീറ്റ് മാത്രമാണുള്ളത്. 2010ൽ 32ൽ 30 സീറ്റും യു.ഡി.എഫിനായിരുന്നു.

2015ൽ എൽ.ഡി.എഫ് നില മെച്ചപ്പെടുത്തി. യു.ഡി.എഫിലെ 27 സീറ്റിൽ 20 ലീഗും ഏഴ് കോൺഗ്രസുമാണ്. എൽ.ഡി.എഫിൽ സി.പി.എമ്മിന് നാലും സി.പി.ഐക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. മാറഞ്ചേരിയിലാണ് സി.പി.ഐ വിജയിച്ചത്.

കഴിഞ്ഞ തവണ സിറ്റിങ് സീറ്റുകളായ ചങ്ങരംകുളം, തൃക്കലങ്ങോട്​ എന്നിവക്ക് പുറമെ അങ്ങാടിപ്പുറം, എടപ്പാൾ, മാറഞ്ചേരി എന്നീ സീറ്റുകളാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്.

യു.ഡി.എഫിൽ 22 സീറ്റിൽ മുസ്​ലിം ലീഗും 10 എണ്ണത്തിൽ കോൺഗ്രസുമാണ് മത്സരിച്ചത്. എൽ.ഡി.എഫിൽ 20 സീറ്റിൽ സി.പി.എമ്മും ഒന്നിൽ സി.പി.എം സ്വതന്ത്രനും അഞ്ച് സീറ്റിൽ സി.പി.ഐയും മൂന്നെണ്ണത്തിൽ ഐ.എൻ.എല്ലും രണ്ട് സീറ്റിൽ എൻ.സി.പിയും ഒരു സീറ്റിൽ ആർ.എസ്.പിയുമാണ്​ മത്സരിച്ചത്​.

മറ്റ് ജില്ലകളിൽനിന്ന് വ്യത്യസ്തമായി പ്രസിഡൻറ് സ്ഥാനവും വൈസ് പ്രസിഡൻറ് സ്ഥാനവും മലപ്പുറത്ത് ലീഗിനാണ്. 2010ൽ മത്സരിച്ച പത്ത് സീറ്റിലും വിജയിച്ച കോൺഗ്രസ് വൈസ് പ്രസിഡൻറ് സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ലീഗ് നൽകിയില്ല. പകരം കോൺഗ്രസിന് ഒരു സ്ഥിരംസമിതി അധ്യക്ഷൻ സ്ഥാനം കൂടി നൽകുകയായിരുന്നു.

നേര​േത്ത പൊതുമരാമത്ത് സ്ഥിരംസമിതി മാത്രമായിരുന്നു കോൺഗ്രസിനുണ്ടായിരുന്നത്. ക്ഷേമകാര്യമാണ്​ അധികം നൽകിയത്​. 2015ലും ഇത് ആവർത്തിച്ചു. 2010-15ൽ പ്രസിഡൻറ് സ്ഥാനം വനിത സംവരണമായിരുന്നു. സുഹ്റ മമ്പാട് പ്രസിഡൻറും പി.കെ. കുഞ്ഞു വീണ്ടും വൈസ് പ്രസിഡൻറുമായി.

2015ൽ നന്നമ്പ്രയിൽനിന്ന്​ വിജയിച്ച എ.പി. ഉണ്ണികൃഷ്ണൻ പ്രസിഡൻറും പൂക്കോട്ടൂരിൽനിന്ന്​ വിജയിച്ച സക്കീന പുൽപ്പാടൻ വൈസ് പ്രസിഡൻറുമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.