മലയാളികൾ മറ്റുള്ളവർക്ക് മുമ്പിൽ തലകുനിക്കേണ്ട അവസ്ഥ -ഇ.ടി. മുഹമ്മദ്​ ബഷീർ

കോഴിക്കോട്​: അഭിപ്രായ സ്വാതന്ത്ര്യം ജീവവായുവായി കാണുന്ന മലയാളികൾ മറ്റുള്ളവർക്ക് മുമ്പിൽ തലകുനിക്കേണ്ട അവസ്ഥ വന്നിരിക്കുന്നുവെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ എം.പി. രാജ്യത്തുടനീളം നടക്കുന്ന പൗരാവകാശ ലംഘനങ്ങൾക്കെതിരെ നിരന്തരം ശബ്​ദിക്കുന്നവരാണ് നാം. അതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന നാടാണ് കേരളം. കേരള പൊലീസ് ആക്ട് ഭേദഗതി വരുത്തിയത് (118 എ) അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

ഫോർത്ത് എസ്​റ്റേറ്റ് എന്നറിപ്പെടുന്ന സോഷ്യൽ മീഡിയക്കും കൂച്ചുവിലങ്ങിടുക എന്ന ലക്ഷ്യം കൂടി ഇതിലൂടെ സർക്കാർ നടപ്പാക്കുന്നു. ആരോഗ്യകരമായ സംവാദങ്ങളെ പോലും ഭരണകൂടം ഭയക്കുന്നു എന്നതി​െൻറ തെളിവാണിത്.

കേന്ദ്രത്തിൽ ഓൺലൈൻ മാധ്യമങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ, മറ്റ് മാധ്യമ സ്ഥാപനങ്ങളെയുമൊക്കെ മൂക്കുകയറിടാൻ മോദി സർക്കാർ ശ്രമിക്കുന്ന ഈ കാലത്ത് കേരളത്തിലും അതേമാർഗം മറ്റൊരു വഴിയിലൂടെ നടപ്പാക്കുന്നു. 118 എ വകുപ്പ് പ്രകാരം അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന രൂപത്തിലാണ് ഭേദഗതി. ഇത് ദുരുപയോഗിക്കപ്പെടും എന്ന കാര്യത്തിൽ ഒരു സംശയുമില്ല. ഈ ഭേദഗതി സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Malayalees have to bow their heads in front of others. Muhammad Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.