ഇന്ത്യൻ ഡാൻസ് ഫെസ്റ്റിൽ ദഫ് മുട്ടി മലയാളി പെൺകുട്ടികൾ

കോഴിക്കോട്: ആന്ധ്രപ്രദേശിൽ നടന്ന ഇന്ത്യൻ ഡാൻസ് ഫെസ്റ്റിൽ ഫോക് ആർട്സ് കൾച്ചറൽ ഫോറത്തിലെ കലാകാരികൾ അവതരിപ്പിച്ച ദഫ് മുട്ട് വണ്ടർ ബുക്ക് വേൾഡ് റെക്കോർഡ് നേടി. ആന്ധ്രയിലെ കർണ്ണൂരിലാണ് 28, 29, 30 തീയതികളിൽ നൃത്യ ജ്യോതി ഫൈൻ ആർട്സ് ആഭിമുഖ്യത്തിൽ ഡാൻസ് ഫെസ്റ്റിവൽ നടന്നത്.


15 സംസ്ഥാനങ്ങളിൽ നിന്നായി മുന്നൂറിൽ പരം കലാകാരൻമാർ അണിനിരന്ന 20 ൽപരം നൃത്തങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ ഭാഗമായിരുന്നു മലയാളി പെൺകുട്ടികളുടെ ദഫ്മുട്ടെന്ന് സംഘത്തെ നയിച്ച മുജീബ് പാടൂർ, റഹീന കൊളത്തറഎന്നിവർ അറിയിച്ചു. നിഹ ഫാത്തിമ, റിഫാനത്തുൽ ആമിന, ഷംന ഷറിൻ, അസ്ഹ ഫാത്തിമ, ഇൻഷ ഫാത്തിമ, റൈസ സാലിഹ്, ഷിദഫാത്തിമ എന്നിവരാണ് പരിപാടിയിൽ പ​ങ്കെടുത്തത്.


Tags:    
News Summary - Malayali girls Duffmuttu at Indian Dance Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.