സൈനിക ട്രക്ക് മറിഞ്ഞ് മരിച്ചവരിൽ മലയാളി സൈനികനും

ന്യൂഡൽഹി: സിക്കിമിൽ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് 16 സൈനികർ പേർ മരിച്ച സംഭവത്തിൽ പാലക്കാട് സ്വദേശിയും. മാത്തൂർ ചെങ്ങണിയൂർക്കാവ് സ്വദേശി വൈശാഖ് (26) ആണ് മരിച്ചത്. നാലു വർഷമായി നാവിക് ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. മരണം വിവരം കുടുംബത്തെയും ജില്ലാ ഭരണകൂടത്തെയും സൈന്യം ഔദ്യോഗികമായി അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ ചട്ടെണിൽനിന്ന് താങ്ങുവിലേക്ക് പുറപ്പെട്ട സൈനിക ട്രക്കാണ് നോർത്ത് സിക്കിമിലെ സെമയിൽ മറിഞ്ഞത്. അപകടത്തിൽ നാലു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് ട്രക്കുകളിൽ ഒന്ന് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെന്ന് സൈന്യം അറിയിച്ചു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി.

ചെ​ങ്ങ​ണി​യൂ​ർ​കാ​വ് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ഹ​ദേ​വ​ന്റെ​യും വി​ജ​യ​കു​മാ​രി​യു​ടെ​യും മ​ക​നാ​ണ് മരിച്ച വൈശാഖ്. ഭാ​ര്യ: ഗീ​ത. മ​ക​ൻ: ത​ൻ​വി​ൻ. സ​ഹോ​ദ​രി: ശ്രു​തി.

Tags:    
News Summary - Malayali soldier among those who died in Sikkim army truck accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.