പത്തനംതിട്ട: എട്ടാം ക്ലാസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കപ്യാരെ ആറന്മുള പൊലീസ് പിടികൂടി. ഇടയാറന്മുള മാലക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വള്ളിക്കാലായിൽ വർഗീസ് തോമസാണ് (63) അറസ്റ്റിലായത്.
സ്കൂളിനോട് ചേർന്ന പള്ളിയിൽ പ്രാർത്ഥിക്കാനെത്തിയതായിരുന്നു വിദ്യാർഥിനി. പള്ളിക്കുള്ളിൽ വെച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്ന കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു ഇയാൾ.
പ്രതിയെ സ്റ്റേഷനിൽ വിളിപ്പിച്ച് ചോദ്യം ചെയ്തതിനെത്തുടർന്ന് കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോഴഞ്ചേരി: സ്‌കൂളില്‍നിന്ന് മടങ്ങിയ വിദ്യാര്‍ഥികളെ ആക്രമിച്ച യുവാവ് പിടിയില്‍. ആറന്മുള മണപ്പള്ളിയിലാണ് സംഭവം. കിടങ്ങന്നൂര്‍ വല്ലന എരുമക്കാട് ശബരിമാന്‍ തടത്തില്‍ അനുരാജാണ് (39) അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെ മണപ്പിള്ളി ജങ്ഷനില്‍ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോൾ പ്രതിയുടെ വാഹനത്തില്‍ കുട്ടികള്‍ കയറി എന്ന് പറഞ്ഞ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ആയിരുന്നു. കുട്ടികളെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.