തിരുവല്ല: സ്കൂട്ടർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പൊലീസ് ആശുപത്രിയിൽ എത്തിച്ച മധ്യവയസ്കൻ മരിച്ചു. തമിഴ്നാട് വിതുര നഗർ സ്വദേശി ചങ്ങനാശ്ശേരി പെരുന്ന നിരണത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന ചന്ദ്രശേഖറാണ് (58) മരിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ച് അവശനിലയിൽ എത്തിയ ചന്ദ്രശേഖറിനെ എസ്.സി.എസ് ജങ്ഷനിൽ പരിശോധന നടത്തിയ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ആശുപത്രിയിൽ എത്തി അരമണിക്കൂറിനകം ഇയാൾ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.